മെസ്ക്വിറ്റ് (ഡാളസ്): അമേരിക്കയിലെ മാർത്തോമാ ദേവാലയങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള തുക ഇന്ത്യയിലേക്ക് മാത്രമല്ല അമേരിക്കയിലെ ചാരിറ്റി പ്രവർത്തനങ്ങൾക്കും കൈത്താങ്ങായി മാറണമെന്ന ലക്ഷ്യം നിറവേറ്റി ഡാളസ് സെൻറ് പോൾസ് മാർത്തോമാ ചർച്ച്
സെൻ്റ് പോൾസ് മാർത്തോമ്മാ ചർച്ച് “ഫാമിലി സൺഡേ” ആഘോഷിക്കുന്നതിന്റെ ഭാഗമായി ക്രിസ്തുവിൻ്റെ സ്‌നേഹം പ്രചരിപ്പിക്കുന്ന ചാരിറ്റി ഓർഗനൈസേഷനുകളെ പിന്തുണയ്ക്കുന്നതിനായി പള്ളി അംഗങ്ങൾ അവരുടെ ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്തിരുന്നു .സംഭാവനയായി ലഭിച്ച തുകയുടെ അമ്പതു ശതമാനം ഈ വർഷം 2 പ്രാദേശിക ചാരിറ്റി ഓർഗനൈസേഷനുകളെ പിന്തുണയ്ക്കുന്നതിനായി സംഭാവന ചെയ്തു.
ഷെയറിംഗ് ലൈഫ് കമ്മ്യൂണിറ്റി ഔട്ട്റീച്ച് – സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന വ്യക്തികളെയും കുടുംബങ്ങളെയും ഉന്നമിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനം. മെസ്‌ക്വിറ്റ് പോലീസ് ഡിപ്പാർട്ട്‌മെൻ്റ് സാൻ്റാ കോപ്പ് പ്രോഗ്രാം – ക്രിസ്‌മസ് സീസണിൽ പാവപ്പെട്ട കുട്ടികളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി മെസ്‌ക്വിറ്റ് പോലീസ് ഡിപ്പാർട്ട്‌മെൻ്റ് നടത്തുന്ന ഒരു പ്രോഗ്രാം. ഈ രണ്ടു ഗ്രൂപ്പിന്റെയും പ്രതിനിധികൾ ക്കു നവംബര് ഒന്നും രണ്ടും ഞായറാഴ്ചകളിലെ വിശുദ്ധ കുർബാനക്കുശേഷം നടന്ന ലളിതമായ ചടങ്ങിൽ ട്രസ്റ്റിമാരായ എബി തോമസും വിനോദ് ചെറിയാനും ചെക്ക് കൈമാറി.
ഡാലസിൽ ചാരിറ്റി പ്രവർത്തനം നടത്തുന്ന അർഹരായ സംഘടനകളെ കണ്ടെത്തുന്ന ചുമതല ഇടവകയുടെ കമ്മിറ്റി അംഗം സോജി സ്കറിയയെയാണ് ചുമതലപ്പെടുത്തിയിരുന്നത് .ചടങ്ങിനെത്തിയ ഇരു പ്രതിനിധികളെയും വികാരി റവ ഷൈജു സി ജോയ് ഇടവകയിലേക്ക് സ്വാഗതം ചെയ്തു.സോജി സ്കറിയ ഇരുവരെയും പരിചയപ്പെടുത്തി. ഇരു പ്രതിനിധികളും ഇടവകക്കു നന്ദി രേഖപ്പെടുത്തുകയും ഇടവകയുടെ ചാരിറ്റി പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഇടവക സെക്രട്ടറി അജു മാത്യു നന്ദി പറഞ്ഞു.