Logo Below Image
Friday, July 4, 2025
Logo Below Image
Homeഅമേരിക്കഡാളസിൽ പ്രതികളെ പിടികൂടുന്നതിനിടെ രണ്ട് ഡാർട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു

ഡാളസിൽ പ്രതികളെ പിടികൂടുന്നതിനിടെ രണ്ട് ഡാർട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു

-പി പി ചെറിയാൻ

ഡാളസ്: ഡാളസിന്റെ ഹൃദയഭാഗത്ത് അഞ്ച് പ്രതികളെ പിടികൂടുന്നതിനിടെ രണ്ട് DART ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.ഡാളസ് പോലീസും അവരുടെ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചു. ഇരുവരെയും പ്രഥമ ചികിത്സ നൽകി വിട്ടയച്ചു.

ഡാളസ് പോലീസിന്റെ ഒരു ഉദ്യോഗസ്ഥൻ ആയുധധാരിയായ കവർച്ചക്കാരനെ തിരിച്ചറിഞ്ഞതോടെയാണ് സംഭവത്തിന്റെ തുടക്കം .

ഡാളസ് പോലീസിന്റെ അഭിപ്രായത്തിൽ,ഈസ്റ്റ് ഡാളസിൽ ഒരു കൺവീനിയൻസ് സ്റ്റോർ കൊള്ളയടിച്ച, 19 കാരനായ കെൻഡ്രിക് ബ്രാക്സ്റ്റൺ ലൈവ് ഓക്ക് സ്ട്രീറ്റിന്റെയും ലിബർട്ടി സ്ട്രീറ്റിന്റെയും കവലയിലെ ഒരു കോർണർ സ്റ്റോറിൽ തോക്ക് ചൂണ്ടി ഒരാളെ പിടികൂടി.

നാല് ദിവസങ്ങൾക്ക് ശേഷം, വെസ്റ്റ് എൻഡ് DART പ്ലാറ്റ്‌ഫോമിന് സമീപം ബ്രാക്സ്റ്റണെയും മറ്റ് നാല് യുവാക്കളെയും ഒരു ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞു.മയക്കുമരുന്ന് ഇടപാട് നടന്നിരുന്നതായി തോന്നുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

19 വയസ്സും അതിൽ താഴെയും പ്രായമുള്ള അഞ്ച് പ്രതികളും പോലീസിനെ വെട്ടിച്ചു ഓടി രക്ഷപ്പെഡാൻ ശ്രമിച്ചുവെങ്കിലും പോലീസ് ബ്രാക്സ്റ്റണെ നിലത്തേക്ക് തള്ളിയിടുകയും മോഷ്ടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു പിസ്റ്റൾ, മാസ്കുകൾ, കയ്യുറകൾ, പണം എന്നിവ അയാളുടെ ബാക്ക്‌പാക്കിൽ നിന്ന് കണ്ടെത്തുകയും ചെയ്തു.അഞ്ച് പ്രതികളെയും ഒടുവിൽ കസ്റ്റഡിയിലെടുത്തു.

ഇതിൽ ബ്രാക്സ്റ്റൺ, സെഷൻ, 17 വയസ്സുള്ള മാർട്ടിയാസ് റോബിൻസൺ, 17 വയസ്സുള്ള ഓതർ അലക്സാണ്ടർ, 17 വയസ്സുള്ള ജെയ്‌ലൻ മാത്തിസ് എന്നിവരും ഉൾപ്പെടുന്നു.
ഇത്രയും വിവരങ്ങൾ ഡാളസ് പോലീസ് ഡിപ്പാർട്ട്‌മെന്റാണ് നൽകിയത്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ