Friday, December 27, 2024
Homeഅമേരിക്കമോണ്ട്ഗോമറി കൗണ്ടി ഹ്യൂമൻ സർവീസ് ആൻഡ് പബ്ലിക് ഹെൽത്ത് കമ്മറ്റിയിലേക്ക് ഷാലു പുന്നൂസിനെ നിയമിച്ചു

മോണ്ട്ഗോമറി കൗണ്ടി ഹ്യൂമൻ സർവീസ് ആൻഡ് പബ്ലിക് ഹെൽത്ത് കമ്മറ്റിയിലേക്ക് ഷാലു പുന്നൂസിനെ നിയമിച്ചു

സന്തോഷ് ഏബ്രഹാം

ഫിലഡൽഫിയ –ഫിലഡൽഫിയയിലെ മലയാളി സമൂഹത്തിൻറെ നിറസാന്നിധ്യമായ ഷാലു പുന്നൂസിനെ മോണ്ട്ഗോമറി കൗണ്ടി ഹ്യൂമൻ സർവീസ് ആൻഡ് പബ്ലിക് ഹെൽത്ത് കമ്മറ്റിയിലേക്ക് നിയമിച്ചു. ആദ്യമായാണ് ഒരു മലയാളി ഈ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടത്. യുണൈറ്റഡ് ഇന്ത്യൻ പാക്ക് എന്ന സംഘടന കൗണ്ടി ഇലക്ഷനിൽ സജീവസാന്നിധ്യമായിരുന്നു. കൗണ്ടിയിൽ മത്സരിച്ച സ്ഥാനാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു മീറ്റ്ക്യാൻഡിഡേറ്റ് സംഘടിപ്പിക്കുകയും സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്തു.

മോണ്ട്ഗോമറി കൗണ്ടിലുള്ള ആളുകളുടെ ആരോഗ്യസുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടംവഹിക്കുക എന്നതാണ് ഈ കമ്മിറ്റിയുടെ ചുമതല. ഷാലു പുന്നൂസിന്റെ സ്ഥാനലബ്ദിയിൽ മാപ്പ് പ്രസിഡണ്ട് ശ്രീജിത്ത്കോമത്ത്, മാപ്പ് വൈസ് പ്രസിഡൻറ് കൊച്ചുമോൻ വയലത്തു, ഓ ഐ സി സി നാഷണൽ സെക്രട്ടറി ജീമോൻ റാന്നി, ഓ ഐ സി സി നാഷണൽ പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ഫിലഡൽഫിയയിലെ സാംസ്കാരികസാമൂഹിക നേതാക്കൾ എന്നിവർ അനുമോദനം അറിയിച്ചു.

വാർത്ത: സന്തോഷ് ഏബ്രഹാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments