Friday, October 18, 2024
Homeഅമേരിക്കഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ് 2024: ഹൂസ്റ്റണിൽ ഒരുക്കങ്ങൾ പൂർത്തിയായി

ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ് 2024: ഹൂസ്റ്റണിൽ ഒരുക്കങ്ങൾ പൂർത്തിയായി

മാർട്ടിൻ വിലങ്ങോലിൽ

ഹൂസ്റ്റൺ: ചിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ കീഴിലുള്ള ടെക്സാസ് – ഒക്ലഹോമ റീജിയനിലെ പാരീഷുകൾ പങ്കെടുക്കുന്ന ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്‌റ്റിന്റെ (IPSF 2024) ഒരുക്കങ്ങൾ ഹൂസ്റ്റണിൽ പൂർത്തിയായി.

2024 ഓഗസ്ററ് ഒന്ന് മുതൽ നാല് വരെ നടക്കുന്ന സ്പോർട്സ് ഫെസ്റ്റിനു ഫോർട്ട് ബെൻഡ് എപിസെന്റർ വേദിയാകും. ആയിരത്തിഅഞ്ഞൂറിൽ പരം മത്സരാർഥികൾ ഉൾപ്പെടെ 5000 ൽ പരം പേർ ഈ കായികമേളയിൽ പങ്കെടുക്കും. ഹൂസ്റ്റൺ സെൻറ് ജോസഫ് ഫൊറോനയുടെ ആഭിമുഖ്യത്തിലാണ് ഈ മെഗാ മേള ഒരുങ്ങുന്നത്. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായാതായി സംഘാടകർ അറിയിച്ചു. കായികമേള വിജയമാക്കാനുള്ള അവസാന തയ്യാറെടുപ്പിലാണ് ഹൂസ്റ്റൺ ഫൊറോനാ.

നേരത്തെ പൂർത്തിയായ IPSF ക്രിക്കറ്റ് ടൂർണമെന്റിൽ സെന്റ് മേരീസ് പെർലാൻഡ് ടീം ചാമ്പ്യരായി. ഗാർലാൻഡ് സെന്റ് തോമസ് ഫൊറോന ടീം റണ്ണേഴ്‌സ് ആപ്പ് ട്രോഫി നേടി.

ജിബി പാറക്കൽ (ഫൗണ്ടർ & CEO) നേതൃത്വം നൽകുന്ന പിഎസ്‌ജി ഗ്രൂപ്പ് ആണ് IPSF 2024 ന്റെ മുഖ്യ സ്പോൺസർ. കെംപ്ലാസ്ററ് Inc. ഗ്രാന്റ് സ്പോൺസറും, അനീഷ് സൈമൺ നേതൃത്വം നൽകുന്ന ഫോർസൈറ്റ് ഡെവലപ്പേഴ്സ് LLC പരിപാടികളുടെ പ്ലാറ്റിനം സ്പോൺസറും ആണ്.

ഹൂസ്റ്റൺ ഫൊറോനാ വികാരി ഫാ. ജോണിക്കുട്ടി ജോർജ് പുലിശ്ശേരി, അസിസ്റ്റന്റ് വികാരി ഫാ.ജോർജ് പാറയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നിരവധി കമ്മറ്റികൾ ഈ മെഗാ ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

മാർട്ടിൻ വിലങ്ങോലിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments