Logo Below Image
Thursday, July 3, 2025
Logo Below Image
Homeഅമേരിക്ക"സഹോദരൻ" ഉദ്ഘാടനം സെപ്റ്റം: 27നു - ദുരിതബാധിതരെ സഹായിക്കാൻ ഒരു പുതിയ സംരംഭം

“സഹോദരൻ” ഉദ്ഘാടനം സെപ്റ്റം: 27നു – ദുരിതബാധിതരെ സഹായിക്കാൻ ഒരു പുതിയ സംരംഭം

-പി പി ചെറിയാൻ

സാൻഫ്രാൻസിസ്കോ: നോർത്ത് വെസ്റ്റ് &സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ അമേരിക്ക ആഫ്രിക്ക ഇന്ത്യ മുതലായ രാജ്യങ്ങളിലെ അധസ്ഥിതരുടെ ഉന്നമനത്തിനായുള്ള ഹൃദയംഗമമായ പ്രതിബദ്ധതയോടെ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ സഹോദരൻ ഇൻക് എന്ന പേരിൽ ഒരു സംരംഭം ഉദ്ഘാടനം ചെയ്യുന്നു.

വിദ്യാഭ്യാസ സഹായത്തിനായി ഫണ്ട് ശേഖരിക്കുക, ഭവനം ഇല്ലാത്തവർക്ക് വീട് വച്ചു നൽകുക, പാവപ്പെട്ടവരെ ആരോഗ്യപരിപാലനത്തിൽ സഹായിക്കുക എന്നിവയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത് .

സാൻഫ്രാൻസിസ്കോയിലെ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് സെപ്റ്റംബർ 27 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ മാത്യൂസ് ദ്വ് തീയൻ കത്തോലിക്കാ ബാവ കാർമികത്വത്തിലാണ് ഉദ്ഘാടന പരിപാടി. ഡോ:തോമസ് മാർ ഇവനിയോസ് മെത്രാപോലീത്ത അധ്യക്ഷത വഹിക്കും

ക്രിസ്തുവിൻറെ സ്നേഹത്തിൽ അടിയുറച്ച് അനുകമ്പയുടെയും കാരുണ്യത്തെയും സത്തയാണ് സഹോദരൻ inc ഉൾക്കൊള്ളുന്നത് കമ്മ്യൂണിറ്റി സേവനങ്ങളിൽ തൽപരരായ സാമാന ചിന്താഗതിക്കാരായ വ്യക്തികളുടെ ഒരു ഒത്തുചേരൽ ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് .വെരി റവ രാജു ഡാനിയൽ കോർഎപ്പിസ്കോപ്പ ,റവ ഫാദർ റ്റെജി എബ്രഹാം,റവ ഫാദർ മാത്യു തോമസ് എന്നിവരുടെ സാന്നിധ്യം ഈ ഉദ്യമത്തിന്റെ പ്രാധാന്യത്തിന് അടിവരയിടുന്നു. ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത ഈ ദൗത്യം വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും ആത്മാവിനെ ഉൾക്കൊള്ളാൻ നമുക്ക് ഒരുമിക്കാം

കൂടുതൽ വിവരങ്ങൾക്ക്: EMail :contact@sahodharan.org
വെരി റവ രാജു ഡാനിയൽ കോർഎപ്പിസ്കോപ്പ :2144766584
എബ്രഹാം ചിറക്കൽ: 3092693247
ജോബി ജോൺ :2013210045
ബിനുലാൽ :2816820309
ലിൻസ് പീറ്റർ ഫിലിപ്പ് :9168069235

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ