പെരിന്തൽമണ്ണ: വാക്കുതർക്കത്തെ തുടർന്നുള്ള സംഘർഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് സംഭവം.ആലിപ്പറമ്ബ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം പുത്തന്‍ വീട്ടില്‍ സുരേഷ്ബാബു (53) ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് സുരേഷ്ബാബുവിന്റെ ബന്ധുവും അയല്‍വാസിയുമായ പുത്തന്‍ വീട്ടില്‍ സത്യനാരായണ(53)നെ പെരിന്തല്‍മണ്ണ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി 10:30-ഓടെയാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതും സംഘർഷത്തില്‍ കലാശിച്ചതും. ഇരുവരും ഞായറഴ്ച രാത്രിയില്‍ ഇരുന്നു മദ്യപിക്കുന്നതിനിടെയാണ് വഴക്കുണ്ടായത്. മദ്യ ലഹരിയില്‍ സത്യാ നാരായണൻ രമേശ് ബാബുവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.
സംഭവം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ സുരേഷ് ബാബുവിനെ ആശുപത്രയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. 2023-ല്‍ സുരേഷ് ബാബുവും സത്യനാരായണനും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഘട്ടനത്തില്‍ ബാബുവിന്റെ തലയില്‍ മാരകമായി മുറിവേറ്റിരുന്നു. തുടർന്ന് ഇന്നലെയാണ് ഇരുവരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടിയത്. സുരേഷ് ബാബുവിന്റെ അമ്മയുടെ അമ്മാമന്റെ മകനാണ് പ്രതി സത്യനാരായണന്‍.