കോന്നി വന മേഖലയിൽ കാട്ടാനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു കാട്ടാന ചരിഞ്ഞു.
കോന്നി കല്ലേലി കടിയാർ മേഖലയിൽ ആണ് കാട്ടാനകൾ തമ്മിൽ കൊമ്പു കോർത്തത്. ഇതിൽ ഒരു കൊമ്പന് മാരകമായി പരിക്ക് പറ്റിയതിനെ തുടർന്ന് ചരിഞ്ഞു.
വന പാലകർ സ്ഥലത്തു ക്യാമ്പു ചെയ്യുന്നു.
കോന്നി കല്ലേലി അച്ചൻകോവിൽ റോഡിൽ കടിയാർ മഹാഗണി തോട്ടത്തിന് സമീപം ആണ് കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കാട്ടാനയുടെ സ്ഥിരം സാന്നിധ്യം ഉള്ള പ്രദേശമാണ്. ഉടൻ തന്നെ പോസ്റ്റ്മോർട്ടം നടത്തും.