Logo Below Image
Friday, July 4, 2025
Logo Below Image
Homeകേരളംഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനം 2025-26: പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചു.

ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനം 2025-26: പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചു.

സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലെ 2025-26 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനായുള്ള പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് സുതാര്യവും ലളിതവുമായ പ്രവേശന പ്രക്രിയ ഉറപ്പാക്കുന്ന ഏകജാലക സംവിധാനം വഴിയാണ് ഈ വർഷവും പ്രവേശനം.

പ്രധാന യോഗ്യതകൾ.

എസ്.എസ്.എൽ.സി. (കേരള സിലബസ്), സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. ഉൾപ്പെടെയുള്ള അംഗീകൃത സിലബസുകളിൽ നിന്ന് പത്താം തരം വിജയിച്ചവർക്ക് അപേക്ഷിക്കാം.
പൊതു പരീക്ഷയിലെ ഓരോ പേപ്പറിനും കുറഞ്ഞത് ഡി+ ഗ്രേഡോ തത്തുല്യമായ മാർക്കോ നേടി ഉന്നത പഠനത്തിന് യോഗ്യത നേടിയിരിക്കണം
മറ്റ് ബോർഡുകളിൽ നിന്നുള്ളവർ മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ (സാക്ഷരതാ മിഷൻ, എൻ.ഐ.ഒ.എസ്. മുതലായവ) പത്താം തരം നേടിയവർക്ക് റെഗുലർ സ്ട്രീമിൽ അപേക്ഷിക്കാൻ അർഹതയില്ല.

പ്രായപരിധി:

2025 ജൂൺ ഒന്നിന് 15 വയസ്സ് പൂർത്തിയായിരിക്കണം, എന്നാൽ 20 വയസ്സ് കവിയാൻ പാടില്ല.
കേരള പൊതു പരീക്ഷാ ബോർഡിൽ നിന്ന് എസ്.എസ്.എൽ.സി. വിജയിച്ചവർക്ക് കുറഞ്ഞ പ്രായപരിധി ബാധകമല്ല. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ രണ്ട് വർഷം വരെ ഇളവ് അനുവദിക്കും.
ഭിന്നശേഷിക്കാർക്ക് 25 വയസ്സ് വരെ അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കേണ്ട വിധം:

അപേക്ഷകൾ പൂർണ്ണമായും ഓൺലൈനായി hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്
വിദ്യാർത്ഥികൾ വെബ്സൈറ്റിൽ ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ച് അപേക്ഷാ സമർപ്പണം ഉൾപ്പെടെയുള്ള എല്ലാ പ്രവേശന നടപടികളും നടത്തണം
മറ്റ് സ്കീമുകളിൽ പഠിച്ചവരും ഭിന്നശേഷിക്കാരും ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത കോപ്പി അപേക്ഷയോടൊപ്പം അപ്uലോഡ് ചെയ്യണം
അപേക്ഷാ ഫീസ് 25 രൂപയാണ്.

പ്രധാന പ്രവേശന ഘട്ടങ്ങൾ:

* ഏകജാലക സംവിധാനം: പ്രധാന അലോട്ട്മെൻ്റ് പ്രക്രിയയിൽ മൂന്ന് അലോട്ട്മെൻ്റുകൾ ഉണ്ടാകും. ഇതിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സപ്ലിമെൻ്ററി അലോട്ട്മെൻ്റുകൾ നടത്തും.
* അപേക്ഷ നൽകിയിട്ടും ആദ്യ അലോട്ട്മെൻ്റുകളിൽ ഇടം നേടാത്തവർ സപ്ലിമെൻ്ററി ഘട്ടത്തിനായി അപേക്ഷ പുതുക്കണം
* ട്രയൽ അലോട്ട്മെൻ്റ്: ആദ്യ അലോട്ട്മെൻ്റിന് മുൻപ് വിദ്യാർത്ഥികൾക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്താനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും ഒരു ട്രയൽ അലോട്ട്മെൻ്റ് നടത്തും
* സ്ഥിരപ്രവേശനം / താൽക്കാലിക പ്രവേശനം: ആദ്യ ഓപ്ഷൻ ലഭിക്കുന്നവർ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം
* താഴ്ന്ന ഓപ്ഷൻ ലഭിക്കുകയും മികച്ച ഓപ്ഷൻ പ്രതീക്ഷിക്കുകയും ചെയ്യുന്നവർക്ക് താൽക്കാലിക പ്രവേശനം നേടാം.

സംവരണവും ബോണസ് പോയിൻ്റുകളും:

സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശനം. വിവിധ വിഭാഗങ്ങൾക്കായി നിശ്ചിത ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്
എൻ.സി.സി., സ്കൗട്ട് & ഗൈഡ്സ്, എസ്.പി.സി., ലിറ്റിൽ കൈറ്റ്സ്, കായിക മികവ് എന്നിവയ്ക്കനുസരിച്ച് ബോണസ് പോയിൻ്റുകൾക്ക് അർഹതയുണ്ട്.
ഡബ്ല്യു.ജി.പി.എ (Weighted Grade Point Average) കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അർഹത നിശ്ചയിക്കുന്നത്. ഡബ്ല്യു.ജി.പി.എ. തുല്യമായാൽ ടൈ ബ്രേക്കിനുള്ള മാനദണ്ഡങ്ങളും പ്രോസ്പെക്ടസിലുണ്ട്.

പ്രധാന തീയതികൾ.

* ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭം: മെയ് പകുതിയോടെ .
* ഓൺലൈൻ അപേക്ഷാ സമർപ്പണം അവസാനം: മെയ് അവസാനം.
* ട്രയൽ അലോട്ട്മെൻ്റ്: മെയ് അവസാന വാരം.
* ആദ്യ അലോട്ട്മെൻ്റ്: ജൂൺ ആദ്യ വാരം.
* ക്ലാസുകൾ ആരംഭം: ജൂൺ പകുതിയോടെ

മാനേജ്മെൻ്റ്, കമ്മ്യൂണിറ്റി, സ്പോർട്സ്, അൺ എയ്ഡഡ് ക്വാട്ടകളിലേക്കുള്ള പ്രവേശന നടപടിക്രമങ്ങളും ഷെഡ്യൂളുകളും പ്രോസ്പെക്ടസിൽ വിശദമായി നൽകിയിട്ടുണ്ട്.
പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനായി സ്കൂൾ തലത്തിലും ജില്ലാ, മേഖലാ, സംസ്ഥാന തലങ്ങളിലും ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കും
ഫീസ് ഘടനയും പ്രോസ്പെക്ടസിൽ ലഭ്യമാണ്

കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കുമായി ഔദ്യോഗിക പ്രോസ്പെക്ടസ് പൂർണ്ണമായി വായിക്കാൻ നിർദ്ദേശിക്കുന്നു.

ഹയർ സെക്കൻഡറി ഏകജാലക പ്രവേശന വെബ്സൈറ്റ്: hscap.kerala.gov.in

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ