ഇന്ത്യയ്ക്കുമേല്‍ യുഎസ് ചുമത്തിയ തീരുവ മരവിപ്പിച്ചതിന്റെ അവസാനദിനമായ ജൂലൈ 9നു മുന്‍പ് കരാറില്‍ തീരുമാനത്തിലെത്താനാണ് ഇന്ത്യയുടെ ശ്രമം.
പ്രതിരോധമന്ത്രി രാജ്നാഥ് സിങും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും തമ്മിലുളള ഫോണ്‍ സംസാരത്തിന് ശേഷമാണ് പെന്റഗണ്‍ ഒപ്പുവെയ്ക്കുമെന്ന് അറിയിച്ചത്.
ഇരുവരും പരസ്പരം നടത്തുന്ന അടുത്ത കൂടിക്കാഴ്ചയില്‍ തന്നെ കരാര്‍ യഥാര്‍ഥ്യമാകും. ഫെബ്രുവരിയില്‍ അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൊണാള്‍ഡ് ട്രംപും നടത്തിയ ചര്‍ച്ചയുടെ ബാക്കിപത്രമായാണ് പത്തുവര്‍ഷത്തേയ്ക്കുള്ള കരാര്‍.
അതിനിടെ പത്തുപദ്ധതികളിലായി ഒരു ലക്ഷം കോടി രൂപയുടെ യുദ്ധോപകരണങ്ങള്‍ സംഭരിക്കാന്‍ പ്രതിരോധ ഏറ്റെടുക്കല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
തദ്ദേശീയ രൂപകല്‍പ്പനയ്ക്കും വികസനത്തിനും കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച യുദ്ധോപകരണങ്ങളാണ് സംഭരിക്കുകയെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.