Logo Below Image
Friday, July 4, 2025
Logo Below Image
Homeകേരളംആഢംബര കാറിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാജിക് മഷ്റൂം; പിടികൂടി എക്സൈസ്, യുവാവ് അറസ്റ്റിൽ.

ആഢംബര കാറിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാജിക് മഷ്റൂം; പിടികൂടി എക്സൈസ്, യുവാവ് അറസ്റ്റിൽ.

വയനാട്: കാട്ടിക്കുളത്ത് ആഢംബര കാറിൽ കടത്തുകയായിരുന്ന ലഹരി മരുന്ന് എക്സൈസ് പിടിച്ചെടുത്തു.
ബംഗളൂരു സ്വദേശിയായ രാഹുൽ റായ് അറസ്റ്റിൽ. മാജിക് മഷ്റൂം, കഞ്ചാവ്, ചരസ് എന്നിവയാണ് വാഹന പരിശോധനക്കിടെ പിടിച്ചെടുത്തത്. 276 ഗ്രാം മാജിക് മഷ്റൂം ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

13.2 ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസ്സ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്. കേരളത്തിൽ ഇത്രയും മാജിക് മഷ്‌റൂം കണ്ടെടുക്കുന്നത് ഇത് ആദ്യമാണ്. ലോക മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നാണ് ഇത്.പ്രതി മാജിക്‌ മഷ്‌റൂം ഫാം ബാംഗ്ലൂരിൽ നടത്തുന്നുണ്ടെന്നാണ് എക്സൈസ് സംശയിക്കുന്നത്.

സ്വന്തമായി മാജിക് മഷ്‌റൂം നിർമിച്ച് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് വിദേശത്തേക്കും കയറ്റി അയക്കാനായി മംഗലാപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ