Tuesday, December 24, 2024
HomeKeralaഭരണകർത്താക്കൾ ഗാന്ധിയൻ ദർശനങ്ങൾ ഉൾക്കൊള്ളണം. ഗാന്ധി ദർശൻ വേദി.

ഭരണകർത്താക്കൾ ഗാന്ധിയൻ ദർശനങ്ങൾ ഉൾക്കൊള്ളണം. ഗാന്ധി ദർശൻ വേദി.

ഭരണകർത്താക്കൾ ഗാന്ധിയൻ ദർശനങ്ങൾ ഉൾകൊള്ളണം. ഗാന്ധി ദർശൻ വേദി.

കുത്തനൂർ: –കേന്ദ്രത്തിലെയും, സംസ്ഥാനങ്ങളിലേയും ഭരണകർത്താക്കൾ ഗാന്ധിയൻ ദർശനങ്ങൾ ഉൾകൊണ്ട് ഭരണകാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കുത്തനൂർ മണ്ഡലം കൺവെൻഷൻ അഭിപ്രായപ്പെട്ടു. ജില്ലാ ചെയർമാൻ പി.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു.

ധാർഷ്ഠ്യവും, ഏകാധിപത്യവും, ഫാസിസവും ഒരു ഭരണാധികാരിക്കും ഭൂഷണമല്ലെന്നും, വിനയവും, ലാളിത്യവുമാകണം മുഖമുദ്ര എന്നും ഉദ്ഘാടന പ്രസംഗത്തിൽ പി.പി. വിജയകുമാർ പറഞ്ഞു. മണ്ഡലം ഗാന്ധിദർശൻ വേദി ചെയർമാൻ വൈ. ഷഹനാസ് അദ്ധ്യക്ഷത വഹിച്ചു. കുത്തനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ടി. സഹദേവൻ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് ഫരീദ ഫിറോസ്, പി. ഉണ്ണികൃഷ്ണൻ,കാരയങ്കാട് ശിവരാമകൃഷ്ണൻ, എ. ഭാസ്ക്കരൻ, സി.കെ. ഉണ്ണി, സക്കീർ ഹുസൈൻ, ജി.ശാന്തകുമാരൻ, ആർ.ബിജുകുമാർ, ലതിക സുനിൽ കെ.പി., ഗോകുൽ ദാസ്, കണ്ണദാസൻ എന്നിവർ പ്രസംഗിച്ചു.
– – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments