ബാംഗ്ലൂർ -: കർണാടകയിൽ സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക് 100 ശതമാനംവരെ തൊഴിൽ സംവരണം ചെയ്യാൻ ലക്ഷ്യമിട്ട് മന്ത്രിസഭ അംഗീകാരം നൽകിയ ബില്ല് മരവിപ്പിച്ചു. വലിയ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ബില്ല് താൽകാലികമായി മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.വരുംദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തിയ ശേഷമാകും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക. ഐടി മേഖലയിൽ നിന്നുൾപ്പടെ ശക്തമായ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് സിദ്ധരാമയ്യ സർക്കാർ ബില്ല് മരവിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് കര്‍ണാടകയില്‍ സ്വകാര്യമേഖലയില്‍ തദ്ദേശീയര്‍ക്ക് 100 ശതമാനം വരെ നിയമനങ്ങള്‍ സംവരണംചെയ്യാന്‍ ലക്ഷ്യമിടുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. കര്‍ണാടകത്തില്‍ ജനിച്ചു വളര്‍ന്നവര്‍ക്കൊപ്പം 15 വര്‍ഷമായി കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കിയവരും കന്നഡ എഴുതാനും വായിക്കാനും പറയാനും അറിയുന്നവരുമായവര്‍ക്കും സംവരണം നല്‍കാനാണ് ബില്ലിലെ വ്യവസ്ഥ.
വ്യവസായസ്ഥാപനങ്ങളിലും ഫാക്ടറികളിലും മറ്റുസ്ഥാപനങ്ങളിലും മാനേജ്മെന്റ് തസ്തികകളില്‍ 50 ശതമാനവും മാനേജ്മെന്റ് ഇതര തസ്തികകളില്‍ 75 ശതമാനവും തദ്ദേശീയര്‍ക്ക് സംവരണം ചെയ്യാനാണ് ബില്‍ വ്യവസ്ഥചെയ്യുന്നത്. സർക്കാരിന്‍റെ നീക്കത്തിനെതിരേ നിരവധി കോണുകളിൽനിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനേത്തുടർന്ന്, ബില്ലിന് സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന കാര്യം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇട്ട പോസ്റ്റ് സാമൂഹിക മാധ്യമമായ എക്സില്‍നിന്ന് നീക്കിയിരുന്നു.