ആവശ്യമുള്ള ചേരുവകകൾ .
ബീഫ് അരക്കിലോ
കുരുമുളക് രണ്ടു സ്പൂൺ
പച്ചമുളക് രണ്ടണ്ണം
മഞ്ഞൾ പൊടി അര സ്പൂൺ
വിന്നാഗിരി ഒരു സ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ഒരു സ്പൂൺ
സവാള ഒരെണ്ണം ചെറുതായ് അരിഞ്ഞത്
വേപ്പില ആവശ്യത്തിന്
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ഒരു സ്പൂൺ
പാചകം ചെയ്യുന്ന വിധം
ബീഫ് നാലിഞ്ചു ചതുരത്തിൽ അര ഇഞ്ചു വണ്ണത്തിൽ പീസാക്കുക.
കുരുമുളകു ഇടിച്ചെടുക്കുക
ബീഫ് കഴുകി എടുത്ത് ഒരു കല്ലിൽ വച്ചു നന്നായ് ചതച്ചെടുക്കുക. ചതയ്ക്കുന്ന സമയത്ത് കുരുമുളക് ,ഉപ്പ് എന്നിവ ചേർത്തു ചതച്ചെടുക്കുക.
കുക്കറിൽ ചതച്ചു വച്ച ബീഫ് നിരത്തി വച്ച് മഞ്ഞൾ പൊടിയും വിന്നാഗിരിയും വേപ്പിലയും ഇട്ടു വേവിക്കുക. ഇടയ്ക്ക് സ്റ്റൗ ഓഫാക്കി കുക്കർ തുറന്നു ബീഫ് എല്ലാം മറിച്ചിടണം എങ്കിലേ രണ്ടു വശവും ഫ്രെ ആവുകയുള്ളു.
ഒരു പാനിൽ എണ്ണ ഒഴിച്ചു അതിലേക്ക് സവ്വാള ഇട്ടു വഴറ്റുക പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്തു ബീഫിലേക്കിടുക
ഡ്രൈ ആക്കിയെടുക്കുക ചൂടോടെ വിളമ്പുക