“സന്ദേഹത്തേയും ഭയത്തേയും കീഴടക്കിയവർ
പരാജയത്തെ പരാജയപ്പെടുത്തിയിരിക്കുന്നു”.
ജെയിംസ് ലേൻ അലൻ
ഒരു വ്യക്തിയുടെ പ്രതികരണങ്ങൾ പ്രതികാരമാകാൻ തുടങ്ങിയാൽ വികാരനിയന്ത്രിതമാകും ഓരോ നിമിഷവും. ഓരോ മനുഷ്യർക്കും അടിസ്ഥാനാവശ്യങ്ങളും സുഖസൗകര്യങ്ങളുമാണ് മുഖ്യം. അറിഞ്ഞുമറിയാതെയും എന്തെങ്കിലും ജീവിതത്തെ എല്ലാവരും അലസോരപ്പെടുത്തുന്നുണ്ട്. അത്തരം അസ്വസ്ഥകളെ വൈകാരിക മണ്ഡലത്തിൽനിന്നു മാത്രം സമീപിച്ചാൽ. ആത്മനാശത്തിനുള്ള കാരണമാകും.
എല്ലാറ്റിനെയും കീഴടക്കി മാറ്റിനിർത്താനാകില്ല. ഒരേ പ്രശ്നങ്ങൾ ആവർത്തിക്കപ്പെടില്ലെന്നോ പുതിയതൊന്നു കടന്നുവരില്ലെന്നോ ആർക്കും ഉറപ്പുപറയാനാകില്ല. ഏതു സമയത്തും സമചിത്തതയോടെ പെരുമാറുകയെന്നത് മാത്രമാണ് പരിഹാരം. എടുത്തുചാടി പ്രതികരിക്കും മുൻപ് ചില ചോദ്യങ്ങൾ നല്ലതാണ്. ഇതിനോട് പ്രതികരിക്കണമോ,ഒഴിവാക്കി വിടണമോ,എതിർക്കണോ, അനുകൂലികമായ പ്രശ്നത്തിൽ പോലും ഇടപ്പെട്ടാൽ ചിലപ്പോൾ ഭവ്യഷ്യത്തു അനുഭവിക്കും.
വിചിന്തനതിനുള്ള അർദ്ധ വിരാമം പോലും പല പ്രതിസന്ധികൾക്കും സ്വാഭാവികപരിഹാരം നൽകും.പക വീട്ടുന്നവരും,അതനുഭവിക്കുന്നവരും ഒരേ ദുരിതപാതയിലൂടെയാവും പിന്നീട് സഞ്ചരിക്കും. പ്രതിക്രിയകൾക്കെല്ലാം ആക്രമണ പ്രവണതയുണ്ട്. തുടർ ചലനങ്ങളിലൂടെ ഒരിക്കലും അവസാനിക്കാത്ത പ്രക്രിയയായി ഓരോ പ്രതികാര കർമങ്ങളും നീണ്ടുനിൽക്കും. അനാവശ്യ പ്രവർത്തികൾക്കും, ചിന്തകൾക്കും പൂർണ്ണവിരാമമിടാൻ പഠിച്ചാൽ എല്ലാ ദിവസവും ജീവിതം നൂതനാശയങ്ങൾ ക്കൊണ്ടു നിറയും.
ഏവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ