ശബരിമല ക്ഷേത്ര സമയം 10.12.2024)
രാവിലെ 3.00 – ഉച്ചയ്ക്ക് 1.00
വൈകുന്നേരം 3.00 – രാത്രി 11.00
പൂജാ സമയം
നെയ്യഭിഷേകം- രാവിലെ 3.30 മുതൽ
ഉഷഃപൂജ- രാവിലെ 7.30
ഉച്ചപൂജ- 12.30
ദീപാരാധന-വൈകിട്ട് 6.30
അത്താഴപൂജ-രാത്രി 9.30
രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും
ലഹരിവസ്തുക്കൾ ഉപയോഗിച്ച 1563 പേർക്കെതിരെ നടപടി
ശബരിമലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും സിഗരറ്റ് ,പാൻമസാല തുടങ്ങിയ ലഹരിവസ്തുക്കൾ ഉപയോഗിച്ചതിന് 22 ദിവസത്തിനുള്ളിൽ 1563പേർക്കെതിരെ നടപടിയെടുത്തതായി എക്സ്സൈസ് വകുപ്പ് അറിയിച്ചു . സിഗരറ്റ് ,പാൻമസാല ,ചുരുട്ട് തുടങ്ങിയ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിനാണ് നടപടി. സന്നിധാനം ,പമ്പ ,നിലയ്ക്കൽ ,തുടങ്ങിയ പ്രദേശങ്ങളിൽ എക്സ്സൈസ് സംഘം ഒറ്റയ്ക്കും പൊലീസ് ,മോട്ടോർവാഹനം ,വനം വകുപ്പുകളുടെ സഹകരണത്തോടെയും നടത്തിയ പരിശോധനയിൽ 13 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത് .
പൊതുസ്ഥലങ്ങളിൽ ഇവ ഉപയോഗിച്ചത്തിനും വില്പന നടത്തിയതിനും കുറ്റക്കാരിൽ നിന്നും 3,12,600 രൂപ പിഴ ഈടാക്കിയതായും മണ്ഡലകാലം മുഴുവൻ കർശന പരിശോധന തുടരുമെന്നും എക്സ്സൈസ് അസ്സിസ്റ്റന്റ് കമ്മീഷ്ണർ എച്ച് .നുറുദീൻ അറിയിച്ചു .നിരോധിത വസ്തുക്കൾ കണ്ടെത്താൻ ഇതേവരെ 271 റെയ്ഡുകളാണ് വിവിധ വകുപ്പുകൾ നടത്തിയിട്ടുള്ളത് .
ആശുപത്രികളിൽ എത്തുന്നരിൽ പകുതിക്കും പനി ചികിത്സ
*വിവിധ ചികിത്സയ്ക്കായെത്തിയത് 67597 പേർ
ശബരിമല: മണ്ഡലകാലം പകുതി കഴിയുമ്പോൾ സന്നിധാനത്തും പമ്പയിലും ആശുപത്രി സേവനം തേടുന്ന തീർഥാടകാരിൽ പകുതിയും പനി ചികിത്സക്ക്. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി ആശുപത്രികളിൽ എത്തിയ അറുപത്തിനായിരത്തിലധികം പേരിൽ പകുതിയും പനി, ജലദോഷം, കഫക്കെട്ട് എന്നിവയ്ക്കാണ് ചികിത്സ തേടിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. സന്നിധാനത്ത് പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റവും മല കയറുന്നതിലെ ആയാസവുമാണ് മിക്കപ്പോഴും പ്രതികൂല ആരോഗ്യാവസ്ഥ സൃഷ്ടിക്കുന്നതെന്നും സന്നിധാനം മെഡിക്കൽ ഓഫിസർ അനീഷ് കെ സോമൻ പറഞ്ഞു.
നിലവില്‍ വിവിധ രോഗങ്ങള്‍ക്കായി ചികിത്സയിലിരിക്കുന്നവര്‍ ദര്‍ശനത്തിനായി എത്തുമ്പോള്‍ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതണമെന്നും ദര്‍ശനത്തിന് എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ നടത്തം ഉള്‍പ്പെടെയുള്ള ലഘു വ്യായാമങ്ങള്‍ ചെയ്ത് തുടങ്ങണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. മല കയറുന്നതിനിടയില്‍ ക്ഷീണം, തളര്‍ച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാല്‍ മല കയറുന്നത് നിര്‍ത്തി വൈദ്യസഹായം തേടണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
22 ദിവസത്തിനിടെ പമ്പയിലും സന്നിധാനത്തും വിവിധ ആശുപത്രികളിൽ 67597 പേർ വിവിധ ചികിത്സയ്ക്കായെത്തി. സന്നിധാനത്ത് 28839 പേർ അലോപ്പതി ചികിത്സ തേടിയപ്പോൾ 25060 പേർ ആയുർവേദ ചികിത്സ തേടി. 1107 പേരാണ് ഹോമിയോ ചികിത്സ തേടിയത്. പമ്പയിൽ വിവിധ ആശുപത്രികളിലായി12591 പേർ ചികിത്സ തേടി.
ആയുർവേദ ആശുപത്രിക്ക് കൂടുതൽ സൗകര്യം
സന്നിധാനത്തെ ആയുർവേദ ആശുപത്രിയിൽ ദേവസ്വംബോർഡ് സൗകര്യങ്ങൾ വിപുലപ്പെടുത്തി. നിലവിലെ ആയുർവേദ ആശുപത്രിയോടനുബന്ധിച്ച് നടപ്പന്തലിനടുത്ത് പഞ്ചകർമ്മ ചികിത്സാ സൗകര്യങ്ങളും മസാജിങ്, ബാൻഡേജിങ്, സ്റ്റീം യൂണിറ്റുകൾ എന്നിവയ്ക്കും വേണ്ട സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് .
വിപുലപ്പെടുത്തിയ ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നിർവഹിച്ചു. ആയുർവേദ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ .പി എസ് മഹേഷ് അധ്യക്ഷനായിരുന്നു. ഡോ .എ സുജിത്, ഡോ .കെ ജി ആനന്ദ്, ഡോ. പ്രവീൺ കളത്തിങ്കൽ, ഡോ. ദീപക് സി നായർ എന്നിവർ പങ്കെടുത്തു.