തിരുവനന്തപുരം :- നെയ്യാറ്റിൻകര കീഴാറൂർ കുക്കുറുണി സ്വദേശി ഭാസ്കരൻ നാടാർ എന്ന 70 കാരനെയാണ് ജീപ്പിൽ എത്തിയ പോലീസ് മർദിച്ചതായി പരാതി. എന്താണ് ഇവിടെ നിൽക്കുന്നതെന്ന് ചോദിച്ചതും, നടക്കാൻ ഇറങ്ങിയാണെന്ന് മറുപടി പറഞ്ഞ ഭാസ്കരനോട് വീട്ടിൽ പോകാൻ ആക്രോശിച്ച പോലീസ്, വീട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുകയായിരുന്ന ഭാസ്കര നാടാരുടെ പിന്നാലെ വന്ന് ലാത്തി കൊണ്ട് കാൽമുട്ടിലും, മുഖത്തും അടിക്കുകയായിരുന്നു എന്നാണ് പരാതി.
ഹൃദ്രോഗി കൂടിയായ ഭാസ്കരൻ നാടാർ ഡോക്ടർ നിർദ്ദേശിച്ചപ്രകാരം സായാഹ്ന സവാരി നടത്താറുണ്ട്. വിവരമറിഞ്ഞെത്തിയ മകൻ ഭാസ്കരൻ നാടാരെ പെരുങ്കടവിള ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയനാക്കി. തന്നെ മർദ്ദിച്ച പോലീസുകാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഭാസ്കരൻ നാടാർ മുഖ്യമന്ത്രി, ഡിജിപി, പോലീസ് കംപ്ലൈന്റ്റ് അതോറിറ്റി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി.
അതേസമയം, സാമൂഹ്യവിരുദ്ധരുടെ ശല്യമുള്ള പ്രദേശത്ത് പട്രോളിന്റെ ഭാഗമായി കൂടി നിന്നവരെ പിരിച്ചുവിടുക മാത്രമാണ് ചെയ്തതെന്നാണ് പോലീസിന്റെ ഔദ്യോഗിക വിശദീകരണം.