Logo Below Image
Friday, July 4, 2025
Logo Below Image
Homeകേരളംകേരളത്തിലേക്ക് എത്തിയ 14 അംഗ കുറുവ സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ: ബാക്കിയുള്ളവർക്കായി വ്യാപക തിരച്ചിൽ...

കേരളത്തിലേക്ക് എത്തിയ 14 അംഗ കുറുവ സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ: ബാക്കിയുള്ളവർക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചു

ആലപ്പുഴ: കേരളത്തിലേക്ക് കുറുവ സംഘം വീണ്ടും എത്തിയെന്ന സംശയം ശരിയായിരുന്നെന്ന് ഇന്നലെയാണ് ആലപ്പുഴ പോലീസ് സ്ഥിരീകരിച്ചത്. കുണ്ടന്നൂരിൽ നിന്ന് പിടികൂടിയ സന്തോഷ് സെൽവം കുറുവ സംഘത്തിലേത് തന്നെയാണെന്നും മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് ഇയാൾ ഉൾപ്പെടുന്ന സംഘമാണെന്നും പോലീസ് സ്ഥിരീകരിച്ചു.

14 പേരുടെ സംഘമാണ് കേരളത്തിലേക്ക് എത്തിയതെന്നാണ് പോലീസ് പറയുന്നത്. 13 പേരെ ഇപ്പോഴും പിടികൂടാനുണ്ട്. കുറുവ ഭീതി നിലനിൽക്കുന്നതിനാൽ രാത്രികാല പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഇന്നു മുതൽ ഡ്രോണ്‍ ഉപയോഗിച്ചുളള പരിശോധനയ്ക്കും തീരുമാനിച്ചിട്ടുണ്ട്.

പകല്‍ കുട്ടവഞ്ചിയില്‍ മീന്‍ പിടിക്കുന്നവരായാണ് കുറുവകൾ കഴിയുന്നത്. രാത്രിയായാൽ മോഷണത്തിന് ഇറങ്ങും. വീടുകളിലേക്ക് നടന്നാണ് സംഘം പോവുക. ഈ സമയത്ത് മൊബൈൽ ഫോണുകൾ ഉപയോഗിക്കില്ല. ഫിറ്റ്നസിന്‍റെ കാര്യത്തിൽ ഏറെ ശ്രദ്ധപുലർത്തുന്നവരാണ് കുറുവകൾ. കുണ്ടന്നൂർ പാലത്തിനടിയിൽ ഇവർ വ്യായാമം ചെയ്യുന്ന വീഡിയോ പോലീസിനു ലഭിച്ചിട്ടുണ്ട്.

മോഷണത്തെ എതിർക്കുന്നവരെ ആക്രമിക്കാനും ഏതു സാഹചര്യത്തിലും പിടിക്കപ്പെടാതെ കടന്നുകളയാനും ഇവർ പരിശീലനം നേടുന്നുണ്ട്. പിടിക്കപ്പെടുമെന്നായാൽ കൊല്ലാൻ പോലും മടിയില്ലാത്ത സംഘമെന്നാണ് കുറുവകൾ അറിയപ്പെടുന്നത്. കേരളത്തിൽ തെരുവുകളിലും പാലങ്ങൾക്കടിയിലും കഴിയുന്ന ഇവർക്ക് തമിഴ്നാട്ടിൽ വലിയ വീടുകളുണ്ടെന്നാണ് പോലീസ് പറയുന്നത്.

കുറുവാ സംഘത്തിൽപ്പെട്ട 14 പേരാണ് കേരളത്തിലെത്തിയതെന്നും ഇവരാണ് മോഷണത്തിനും മോഷണ ശ്രമങ്ങൾക്കും പിന്നിലെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. സന്തോഷ് സെൽവത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളിൽ നിന്നും ഇവരെ പിടികൂടാൻ കഴിയുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. സന്തോഷ്‌ സെൽവത്തിനായി പോലീസ് ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

കേരളത്തിൽ എട്ടു കേസുകൾ അടക്കം മുപ്പതോളം കേസുകളിൽ പ്രതിയാണ് സന്തോഷെന്ന് ആലപ്പുഴ ഡിവൈഎസ്പി എംആർ മധു ബാബു പറഞ്ഞിരുന്നു. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ 7 അംഗ സ്പെഷ്യൽ സ്ക്വാഡ് ആണ് കുറുവ കേസ് അന്വേഷിക്കുന്നത്. എന്നാൽ കുണ്ടന്നൂരിൽ നിന്നും സന്തോഷിനൊപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് ഇതുവരെ പ്രതി ചേർത്തിട്ടില്ല. ഇയാൾക്ക് കുറുവാ സംഘവുമായുള്ള ബന്ധത്തെപ്പറ്റി പോലീസ് അന്വേഷിച്ചുവരികയാണ്. അതേസമയം മണ്ണഞ്ചേരി മോഷണത്തിലെ കൂട്ടുപ്രതി ആരാണെന്ന് സന്തോഷ് പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. ഈ കേസിലെ പ്രതിയെ പിടികൂടാനാകും പോലീസ് ശ്രമിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ