Friday, December 27, 2024
Homeഇന്ത്യസമാധാനത്തിനും സ്ഥിരതയ്ക്കും പിന്തുണയേകുന്ന പങ്കാളിത്തം; റഷ്യയിലേക്ക് പുറപ്പെട്ട് പ്രധാനമന്ത്രി.

സമാധാനത്തിനും സ്ഥിരതയ്ക്കും പിന്തുണയേകുന്ന പങ്കാളിത്തം; റഷ്യയിലേക്ക് പുറപ്പെട്ട് പ്രധാനമന്ത്രി.

ന്യൂഡൽഹി: യുക്രെയ്ൻ യുദ്ധം തുടങ്ങിയശേഷം ആദ്യ റഷ്യൻ യാത്രയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെട്ടു. മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും പിന്തുണയേകുന്ന പങ്കാളിത്തമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നു മോദി പറഞ്ഞു. ഓസ്ട്രിയയും മോദി സന്ദർശിക്കും. 40 വർഷങ്ങൾക്കുശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്.

22-ാം വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണു മോദി റഷ്യയിലേക്കു തിരിച്ചത്. ഊർജം, വ്യാപാരം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ പരസ്പരബന്ധം വിപുലപ്പെടുത്തുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം.റഷ്യൻ സന്ദർശനത്തിനുശേഷം അദ്ദേഹം ഓസ്ട്രിയയിലേക്കു തിരിക്കും. 10ന് തിരിച്ചെത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments