Logo Below Image
Thursday, July 3, 2025
Logo Below Image
Homeഅമേരിക്കതിരനോട്ടം. ചതിക്കുഴിയിൽ പെട്ട യുവത്വത്തിന്റെ കഥ

തിരനോട്ടം. ചതിക്കുഴിയിൽ പെട്ട യുവത്വത്തിന്റെ കഥ

അയ്മനം സാജൻ

ചതിക്കുഴികളിൽ പെട്ട് സ്വപ്‌നങ്ങൾ ബലികഴിക്കേണ്ടി വന്ന യുവത്വത്തിന്റെ കഥ അവതരിപ്പിക്കുകയാണ് തിരനോട്ടം എന്ന ചിത്രം.
ഇടം ക്രിയേഷൻസിനു വേണ്ടി രാജലക്ഷ്മി ഇലവനമറ്റം നിർമ്മിക്കുന്ന ചിത്രം വിനയകുമാർ പാലാ സംവിധാനം ചെയ്യുന്നു. കല്ലറ, മാഞ്ഞൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി.

ഇടം ക്രീയേഷൻസിന്റെ കലാകാരന്മാർ അണിനിരക്കുന്ന ഹൃസ്വ ചിത്രമാണ് തിരനോട്ടം. മുന്നിലുള്ള ചതിക്കുഴികൾ അറിയാതെ,സ്വപ്നങ്ങൾ ബലി കഴിക്കേണ്ടിവരുന്ന യുവത്വത്തിന്റെ കഥ ഭംഗിയായി ചിത്രികരിച്ചിരിക്കുകയാണ് തിരനോട്ടം.

സംവിധാനം, ഛായാഗ്രഹണം – വിനയകുമാർ പാല,തിരക്കഥ -അരുൺ കൈലാസ്, ക്രീയേറ്റീവ് ഹെഡ് – ആർ.കെ. മാമല, കവിത – ഗോപി കൃഷ്ണൻ, സംഗീതം – ജിനീഷ് കുറവിലങ്ങാട്, ആലാപനം- ശ്രീകുമാർഅമ്പലപ്പുഴ,എഡിറ്റിംഗ്-സിജോവട്ടകനാൽ, പശ്ചാത്തല സംഗീതം – അസീംസലിം, ആർട്ട് – ചന്ദ്രൻ വൈക്കം,
ചീഫ് അസോസിയേറ്റ് -വൈശാഖ് പാലാ, അസോസിയേറ്റ് ഡയറക്ടർ – സിങ്കൽ തൻമയ, പ്രൊഡക്ഷൻ കൺട്രോളർ- കൃഷ്ണകുമാർ അമ്പലപ്പുഴ, മേക്കപ്പ് – ജയശ്രീവൈക്കം, സാങ്കേതിക സഹായം –മോഹനൻ -ഇലമനമറ്റം,
ക്യാമറ അസിസ്റ്റന്റ് – -അഭിരാം തൊടുപുഴ, പി.ആർ.ഒ – അയ്മനംസാജൻ.

ആർ.കെ മാമല, ശ്രീപതി മുനമ്പം, ശ്യാം വെഞ്ഞാറമൂട്, അമൽകുമാർ,ഡിക്സൻ തോമസ്, മഹേഷ്‌ മാഞ്ഞൂർ, ബിജു കൊണ്ടൂക്കാല, ബേബിച്ചൻ,
അനിൽ കുന്നത്തൂർ,വിജയശ്രീ ചങ്ങനാശ്ശേരി, ശ്രീ പാർവ്വതി, ജയശ്രീ വൈക്കം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. തിരനോട്ടം ഉടൻ റിലീസ് ചെയ്യും.

അയ്മനം സാജൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ