വിരിയുന്ന പൂക്കൾ വിതറുന്ന
പുഞ്ചിരി
ഓണത്തിൻ പൂവിളി കേട്ടു
കിളി കൊഞ്ചി പറഞ്ഞു
” മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ ”
മനസിലും മണ്ണിലും ഐശ്വര്യം
നിറയും കാലം
പൂവിളി കേൾക്കും കാറ്റിന്റെ താളം
പൂക്കളമിതെഴുതി തുമ്പിത്തുള്ളി
ഓണപ്പിറവി വീണ്ടും വരുന്നു
ഓണത്തിൻ കുഞ്ഞുമഴയ്‌ക്കൊപ്പം,
പൂവിൻ ചിരികൾ മിന്നിമറഞ്ഞു
തുമ്പപൂവിൻ വെള്ള വെളിച്ചം
കാക്കപ്പൂവും മുക്കുത്തിയും
മന്ദാരവും തെച്ചിയും കാവ്യങ്ങൾ
പാടും
പൂവിൻ നിറങ്ങൾ ഓണപ്പൂക്കളമോ
മോഹനമാക്കും ഓർമ്മകളിൽ
മാഞ്ഞുപോകാതെ, പൂക്കളത്തിൽ
പൂവിൻ സ്വപ്നം, ഓണപ്പൂവിൽ
നിറമുള്ളതായി
ഓണക്കോടിയും മുത്തുകൾ
പാകിയെത്തീ,
ഓണ സദ്യയും
പുത്തനുണർവായിയെത്തി
മണംപേറിയെത്തി നാവിലും
വെള്ളമൂറി
വിസ്മരിച്ചീടാം ദുരന്തമുണ്ടായ
കാലം
എന്നാൽ വിസ്മരിക്കാതെ എന്നുമേ
നീയുൾക്കൊണ്ട ജീവിത പാഠം
കൈപ്പിടിയിലൊരു ഓർമ്മചിരികൾ
തൂകി,
ഓണത്തിൻ കുളിരു കോരീടും
സ്വപ്നവീഥി മലയാളി മനസ്സിൽ
സ്നേഹനിറമായ്
ഒരു പുതുവെളിച്ചമായ് നറു
വസന്തമായ്
ഓണത്തിനായ് ഒരുങ്ങട്ടെ ഏവരും