തിരുവനന്തപുരം :സിപിഎം മംഗലപുരം മുൻ ഏരിയാസെക്രട്ടറി മധു മുല്ലശ്ശേരിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
സിപിഎം മംഗലപുരം ഏരിയ സമ്മേളനവുമായി ബന്ധപ്പെട്ട് പാർട്ടി തത്വങ്ങൾ വിരുദ്ധമായി പ്രവർത്തിക്കുകയും പൊതുജനമധ്യത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മധു മുല്ലശ്ശേരിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചതെന്നും പത്രക്കുറിപ്പിൽ പറയുന്നു.