തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിലെ ആറ് കുട്ടികളെ പനിയും,ജലദോഷവും ബാധിച്ചതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയും ഇന്നുമായാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. നിലവിൽ ആറു കുട്ടികളാണ് ആശുപത്രിയിലുള്ളതെന്നും ശ്വാസതടസ്സം കാരണമാണ് കുട്ടികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതെന്നും ശിശുക്ഷേമ സമിതി അധികൃതർ അറിയിച്ചു.
അതേസമയം, ശിശുക്ഷേമ സമിതിയിലെ അഞ്ചരമാസം പ്രായമുള്ള ഒരു കുട്ടി കഴിഞ്ഞദിവസം മരിച്ചിരുന്നു. എസ്എടി ആശുപത്രിയിൽ വച്ചാണ് കുട്ടി മരിച്ചത്. ഒരു മാസത്തിനിടയിൽ ശിശുക്ഷേമ സമിതിയിലെ രണ്ടാമത്തെ കുട്ടിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഫെബ്രുവരി 18-നാണ് ആദ്യത്തെ കുട്ടി മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച അഞ്ചരമാസം പ്രായമുള്ള കുട്ടിയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.