Thursday, December 26, 2024
Homeകേരളം*എൻ ഡി എ അടൂർ, ആറന്മുള മണ്ഡലം കൺവെൻഷൻ നടന്നു *

*എൻ ഡി എ അടൂർ, ആറന്മുള മണ്ഡലം കൺവെൻഷൻ നടന്നു *

എൻ ഡി എ ആറന്മുള മണ്ഡലം കൺവെൻഷൻ


എൻ ഡി എ ആറന്മുള മണ്ഡലം കൺവെൻഷൻ ബിജെപി പത്തനംതിട്ട ജില്ല പ്രസിഡന്റ് അഡ്വ വി എ സൂരജ് ഉദ്ഘാടനം ചെയ്തു. നിയമസഭ ഇൻ ചാർജും ജില്ല ജനറൽ സെക്രട്ടറിയുമായ പ്രദീപ് അയിരൂർ അധ്യക്ഷത വഹിച്ചു.

ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു മുഖ്യപ്രഭാഷണം നടത്തി .ബിജെപി മണ്ഡലം പ്രസിഡന്റുമാരായ സൂരജ് ഇലന്തൂർ ,ദീപ ജി നായർ ,ആർ എൽ ജെ പി ജില്ല പ്രസിഡന്റ് ജോബിൻ മണത്തറ ,മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ചന്ദ്രലേഖ എസ് ,നാഷണലിസ്റ്റ് കേരള കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് അലക്‌സ് മാത്യു വര്ഗീസ് ,ആർ എൽ ജെ പി ജില്ലാ ജനറൽ സെക്രട്ടറി ബെന്നി സാമുവേൽ തുടങ്ങിയ നേതാക്കൾ സംസാരിച്ചു

എൻ ഡി എ അടൂർ നിയോജക മണ്ഡലം കൺവെൻഷൻ

അടൂർ : എൻ ഡി എ അടൂർ നിയോജക മണ്ഡലം കൺവെൻഷൻ ബിജെപി പത്തനംതിട്ട ജില്ല പ്രസിഡന്റ് അഡ്വ വി എ സൂരജ് ഉദ്ഘാടനം ചെയ്തു. നിയമസഭ ഇൻ ചാർജും ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ അരുൺ പ്രകാശ് അധ്യക്ഷത വഹിച്ചു.

ബി ഡി ജെ എസ് ജില്ല പ്രസിഡന്റ് ഡോ എ വി ആനന്ദരാജ് മുഖ്യപ്രഭാഷണം നടത്തി.എസ് ജെ ഡി ജില്ല സെക്രട്ടറി കെ കെ സുമേഷ്,നാഷണലിസ്റ്റ് കേരള കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത് എബ്രഹാം, ആർ എൽ ജെ പി അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് രാജേഷ് കുമാർ, ബിജെപി മണ്ഡലം പ്രസിഡന്റുമാരായ അനിൽ നെടുമ്പള്ളിൽ, ഗിരീഷ് കുമാർ സംസ്ഥാന കൗൺസിൽ അംഗം പ്രദീപ്‌ കൊട്ടേത്ത്,അയ്യപ്പൻ കുട്ടി,ബി ഡി ജെ എസ് നിയോജക മണ്ഡലം പ്രസിഡന്റ് സുനിൽ കുമാർ,ജനറൽ സെക്രട്ടറി അഭിലാഷ്,എസ് സി മോർച്ച ജില്ല പ്രസിഡന്റ് രൂപേഷ് അടൂർ,ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ സജി മഹർഷിക്കാവ്, അഡ്വ അരുൺ താന്നിക്കൽ, വിജയകുമാർ തെങ്ങമം,അഡ്വ ജി നന്ദകുമാർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments