Saturday, October 19, 2024
Homeഇന്ത്യമഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ സുരക്ഷാ സേന12 മാവോയിസ്റ്റുകളെ വധിച്ചു

മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ സുരക്ഷാ സേന12 മാവോയിസ്റ്റുകളെ വധിച്ചു

മുംബൈ –മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ സുരക്ഷാ സേന 12 മാവോയിസ്റ്റുകളെ വധിച്ചു ആറ് മണിക്കൂർ നീണ്ട ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. കൊല്ലപ്പെട്ടവരിൽ നിന്ന് നിരവധി ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഗഡ്ചിരോളിയില്‍ മാവോയിസ്റ്റുകളെ നേരിടാനായി രൂപവത്കരിച്ച സി-60 എന്ന പ്രത്യേക പോലീസ് സംഘവുമായാണ് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടിയത്.

12 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തു. 3 എകെ 47, 2 ഇൻസാസ്, 1 കാർബൈൻ, ഒരു എസ്എൽആർ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും പിടികൂടി. മാവോയിസ്റ്റ് ദളത്തിന്റെ ചുമതലയുള്ള വിശാൽ അത്രവും കൊല്ലപ്പെട്ടെന്നാണ് സൂതന. മറ്റു 11 പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പ്രദേശത്തു തിരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ഗഡ്ചിരോളി ജില്ലയിലെ കാന്‍കര്‍ അതിര്‍ത്തി മേഖലയില്‍ വനപ്രദേശത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആരംഭിച്ച ഏറ്റുമുട്ടൽ ആറ് മണിക്കൂർ നീണ്ടു.മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ‌ എസ്ഐക്കും ജവാനും പരുക്കേറ്റെങ്കിലും ഗുരുതരമല്ലെന്നാണു വിവരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments