Logo Below Image
Thursday, July 3, 2025
Logo Below Image
Homeകേരളംഓടി കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് അപകടം, കുഞ്ഞടക്കമുള്ളവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ഓടി കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് അപകടം, കുഞ്ഞടക്കമുള്ളവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ഇടുക്കി: കല്ലാർ-മാങ്കുളം റോഡിൽ ഓടി കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് അപകടം. വാഹനത്തിലുണ്ടായിരുന്ന കുഞ്ഞടക്കമുള്ളവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.മാങ്കുളം സ്വദേശികളുടെ കാറിന് മുകളിൽ ആണ് മരം വീണത്.

തലനാരിഴയ്ക്കാണ് എല്ലാവരും രക്ഷപ്പെട്ടത്.അതേസമയം വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ സ്ഥിതിചെയ്യുന്ന ന്യുനമർദ്ദ പാത്തിയുടെ ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്താ വകുപ്പ്.

ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ