Logo Below Image
Thursday, July 3, 2025
Logo Below Image
Homeഇന്ത്യഗുജറാത്തിലെ ഭുജിൽ കനത്ത ജാഗ്രത; കടകൾ പൂർണമായും അടച്ചു, ആളുകൾ വീടിനുള്ളിൽ തുടരാൻ നിർദ്ദേശം.

ഗുജറാത്തിലെ ഭുജിൽ കനത്ത ജാഗ്രത; കടകൾ പൂർണമായും അടച്ചു, ആളുകൾ വീടിനുള്ളിൽ തുടരാൻ നിർദ്ദേശം.

ഗുജറാത്തിലെ ഭുജിൽ കനത്ത ജാഗ്രത നിർദ്ദേശം. അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള ഗുജറാത്തിലെ നഗരമാണ് ഭുജ്. പ്രദേശത്തെ കടകൾ പൂർണമായും അടച്ചു. ആളുകൾ വീടിനുള്ളിൽ തുടരാൻ നിർദ്ദേശവും നൽകിയിട്ടുണ്ട്. പാകിസ്താന്റെ ഭാഗത്ത് നിന്നുള്ള പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രത നിർദ്ദേശം.അതിനിടെ, പഞ്ചാബിലെ ഭട്ടൻഡയിൽ വ്യോമക്രമണ മുന്നറിയിപ്പ്.

പ്രദേശത്ത് സൈറൺ മുഴങ്ങി. ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദ്ദേശം നൽകി സൈന്യം. രാജസ്ഥാനിലും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗരൂഗരായിരിക്കണം എന്നും സൈന്യം ആവശ്യപ്പെട്ടു. തുറസ്സായ സ്ഥലങ്ങളിൽ പുറത്ത് ഇറങ്ങരുത്. കച്ചവട സ്ഥാപനങ്ങൾ അടച്ചിടണം. സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കണം. വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ പാടില്ലെന്നുമാണ് നിർദ്ദേശം.

അതിർത്തിയിലെ സംഘർഷാവസ്ഥയുടെ സാഹചര്യത്തിന്റെ മുംബൈയിലും അതീവ ജാഗ്രത. പ്രധാനവകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. മുംബൈയിലെ ആരാധനാലയങ്ങൾ, എയർപോർട്ട് പ്രധാന റയിൽവേ സ്റേഷനുകളിലെല്ലാം സുരക്ഷാ നടപടികൾ ശക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ സിദ്ധിവിനായക ക്ഷേത്രം തേങ്ങ, മാല, പ്രസാദം എന്നിവ നിരോധിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ