Thursday, December 26, 2024
Homeഇന്ത്യഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എയ്‌റോസ്പേസില്‍ എം.ടെക് റിസര്‍ച്ച് കൊളോക്യം അവതരിപ്പിച്ച് പ്രശാന്ത് നായര്‍;...

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എയ്‌റോസ്പേസില്‍ എം.ടെക് റിസര്‍ച്ച് കൊളോക്യം അവതരിപ്പിച്ച് പ്രശാന്ത് നായര്‍; ഭര്‍ത്താവിന്റെ പുതിയ നേട്ടത്തിന്റെ വീഡിയോ പങ്ക് വച്ച് ലെന.

രാജ്യത്തിന് അഭിമാനകരമായ സ്പെയ്സ് ദൗത്യം ഗഗന്‍യാന്‍ മിഷനില്‍ ഒരു മലയാളി എന്നത് കേരളം ഏറെ ആഘോഷമാക്കിയ വാര്‍ത്തയായിരുന്നു. അതിനു തൊട്ടുപിന്നാലെ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ എന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ തന്റെ ഭര്‍ത്താവെന്നു നടി ലെന സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുകയുണ്ടായി. വീട്ടുകാര്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം.
കൃത്യം നാല് മാസങ്ങള്‍ക്കിപ്പുറം ഭര്‍ത്താവിന്റെ മറ്റൊരു വിജയം ലെന ആഘോഷമാക്കുന്നു. അതും അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രേക്ഷക ലോകത്തെ അറിയിച്ചിട്ടുള്ളത്.

ലെന പോസ്റ്റ് ചെയ്ത വീഡിയോയില്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ സംസാരിക്കുന്നത് കാണാം. അദ്ദേഹം നില്‍ക്കുന്നത് പ്രശസ്തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എയ്‌റോസ്പെയ്സ് എഞ്ചിനീറിങ്ങിലും (IISc) അതിന്റെ ഒരു ദൃശ്യ ശകലമാണ് ലെനയുടെ വീഡിയോയിലുള്ളത്.

ഇവിടെ ക്യാപ്റ്റന്‍ പ്രശാന്ത് നായര്‍ എം.ടെക് റിസര്‍ച്ച് കൊളോക്യം അവതരിപ്പിക്കുന്ന ദൃശ്യമാണ് ലെന പങ്കിട്ടത്. അദ്ദേഹം ഓര്‍ബിറ്റല്‍ മെക്കാനിക്‌സ് എന്ന ബഹിരാകാശ തത്വത്തെ തീര്‍ത്തും ലളിതമായി വ്യാഖ്യാനിക്കുന്നത് കാണാം.

വിവാഹശേഷം ലെനയും പുത്തന്‍ വഴികള്‍ കണ്ടെത്തുന്നതില്‍ വ്യാപൃതയാണ്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ലെന രചിച്ച പുസ്തകം, ‘ദി ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ പ്രസിദ്ധീകരിച്ചിരുന്നു. പ്രശസ്ത പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്ക്‌സ് ആണ് ലെനയുടെ പുസ്തകം പുറത്തിറക്കിയത്. ഈ പുസ്തകം ആമസോണില്‍ ലഭ്യമാണ്.

ജയരാജിന്റെ ‘സ്‌നേഹം’ എന്ന ചിത്രത്തിലൂടെയാണ് ലെന മലയാള സിനിമയില്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഖല്‍ബ് ആണ് ലെനയുടെ ഏറ്റവും പുതിയ ചിത്രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments