Logo Below Image
Thursday, July 3, 2025
Logo Below Image
Homeഅമേരിക്കഐനാനി നഴ്സസ് ഡേ ആഘോഷം മെയ് 17-ന് ഫ്ലോറൽ പാർക്കിൽ

ഐനാനി നഴ്സസ് ഡേ ആഘോഷം മെയ് 17-ന് ഫ്ലോറൽ പാർക്കിൽ

പോൾ ഡി. പനക്കൽ

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി) ഈ വര്ഷത്തെ നഴ്സസ് ഡേ മെയ് പതിനേഴ് ശനിയാഴ്ച നഴ്സിങ് പ്രൊഫഷണലുകൾക്ക് അഭിമാനവും അവരുടെ സാംസ്കാരികതയ്ക്ക് നവോന്മേഷവും പകരുന്ന വൈവിധ്യ പരിപാടികളോടെ ആഘോഷിക്കും. ക്യൂൻസ് ഫ്ലോറൽ പാർക്കിൽ 80-51 261 സ്ട്രീറ്റിലെ പി. എസ്. 115 സ്‌കൂൾ ഓഡിറ്റോറിയത്തിൽ പത്തു മണിക്ക് ആഘോഷത്തിന് തുടക്കമാകും. ആരോഗ്യ സംരക്ഷണ രംഗത്തിനു ജീവനും ഊർജ്ജവും നൽകുന്ന, സേവനം ജീവിതമാർഗ്ഗമാക്കിയ, നഴ്സുമാരുടെ ഈ വാര്ഷികാഘോഷത്തിന് ഭാഗഭാക്കാകുവാൻ ഐനാനി പ്രസിഡന്റ് ഡോ. ഷൈല റോഷിൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

സമൂഹത്തിനും ആരോഗ്യ പരിപാലനത്തിനും നഴ്സുമാർ നൽകുന്ന അമൂല്യവും സമാനതകളില്ലാത്തതുമായ സംഭാവനകളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമായി നീക്കിവച്ചിട്ടുള്ളതാണ് നഴ്സസ് ഡേ. 1974-ഇൽ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ആയിരുന്നു ഒരാഴ്ച നഴ്സുമാരുടെ ആഴ്ചയായി നാമകരണം ചെയ്തു പ്രഖ്യാപിച്ചത്. അതിനു മുൻപ് 1954 മുതൽ നഴ്സിംഗ് പ്രൊഫെഷന്റെ പയനിയർ ആയ ഫ്ലോറെൻസ് നൈറ്റിൻഗേലിന്റ ജന്മദിനം നഴ്സിങ്ങിന്റെ തന്നെ ദിനമായി പല വിധത്തിൽ രാജ്യത്ത് ആഘോഷിക്കപ്പെടുന്നുണ്ടായിരുന്നു. മെയ് 12 ഇന്റർനാഷണൽ നേഴ്സ് ഡേ ആയി ഇന്റർനാഷണൽ നഴ്സിംഗ് കൗൺസിലും 1974-ഇൽ പ്രഖ്യാപിച്ചു.

മോലോയ് യൂണിവേഴ്സിറ്റി നഴ്സിംഗ് ഡയറക്റ്ററും പ്രൊഫെസ്സരുമായ ഡോ. ജെന്നെഫെർ എമിലി മന്നിനോ മുഖ്യാതിഥി ആയിരിക്കും. വിശിഷ്ട്ടാതിഥികളായി അസ്സംബ്ലിമാൻ എഡ്‌വേർഡ് ബ്രൗൺസ്റ്റീൻ, അസ്സെംബ്ലി വുമൻ മിഷേൽ സോളാജെസ്, നാസോ കൗണ്ടി ലെജിസ്ലേറ്റർ കാരി സോളാജെസ് എന്നിവർ പങ്കെടുക്കും. വർണ്ണ വൈവിധ്യങ്ങളായ കലാ-സാംസ്കാരിക പരിപാടികൾ ആഘോഷത്തിന് അകമ്പടി നൽകും. സ്വാദിഷ്ടമായ ഉച്ച ഭക്ഷണത്തോടെ ആഘോഷം സമാപിക്കും. പ്രവേശനം സൗജന്യമാണ്. http://tinyurl.com/inanynursesday25 എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്ത ആഘോഷത്തിൽ പങ്കു ചേരാൻ ഐനാനി നേതൃത്വം താല്പര്യപ്പെടുന്നു.

പോൾ ഡി. പനക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ