Wednesday, January 15, 2025
Homeകേരളംപത്തനംതിട്ട ജില്ല : കൊതുകു ജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം

പത്തനംതിട്ട ജില്ല : കൊതുകു ജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം

പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി പോലുളള കൊതുകുജന്യരോഗങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൊതുകുകളുടെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി രോഗം വരാതിരിക്കാനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു.

വീടുകളിലും കടകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും തോട്ടങ്ങളിലും കൊതുകുകള്‍ മുട്ടയിട്ട് വളരുന്ന തരത്തിലുളള മാലിന്യങ്ങള്‍, പാഴ്വസ്തുക്കള്‍, ചിരട്ടകള്‍, പാളകള്‍, ടയറുകള്‍, ചെടിച്ചട്ടികള്‍, തുറന്ന ടാങ്കുകള്‍ തുടങ്ങിയവ ഇല്ല എന്ന് ഉടമസ്ഥര്‍ ഉറപ്പുവരുത്തണം. റബ്ബര്‍ പാല്‍ ശേഖരിക്കുന്ന ചിരട്ടകള്‍, പാത്രങ്ങള്‍, ഫ്രിഡ്ജിന്റെ പിറകിലെ ട്രേ, ഇന്‍ഡോര്‍ പ്ലാന്റുകള്‍ എന്നിവയിലും വെളളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഇത്തരത്തില്‍ കൊതുക് മുട്ടയിടുന്ന സാഹചര്യങ്ങള്‍ കാണുന്നത് 2023-ലെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ഓരോ കുറ്റത്തിനും നിയമത്തിലെ വകുപ്പുകള്‍ പ്രകാരം 10,000 രൂപ വരെ പിഴ ചുമത്താം. ആയതിനാല്‍ തങ്ങളുടെ ഉടമസ്ഥതയിലുളള ഓരോ വീടിന്റെയും സ്ഥാപനത്തിന്റെയും അകത്തും, പരിസരത്തും കൊതുകിന്റെ പ്രജനനത്തിനുളള സാഹചര്യമില്ലെന്ന് ഉറപ്പുവരുത്തണം.

കടുത്ത പനിയും തലവേദനയും സന്ധികളിലും പേശികളിലും വേദന, ക്ഷീണം, ശര്‍ദ്ദി, വിശപ്പില്ലായ്മ എന്നിവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. പ്രാരംഭത്തില്‍ തന്നെ ചികിത്സ തേടിയില്ലെങ്കില്‍ രോഗം ഗുരുതരമാവുകയും ജീവന്‍ വരെ നഷ്ടമാവുകയും ചെയ്യാം. കൊതുകുകളെ അകറ്റാനും കൊതുക് കടിയേല്‍ക്കാതിരിക്കാനുമുളള ഉപാധികള്‍ സ്വീകരിക്കാനും എല്ലാവരും ശ്രദ്ധിച്ചാല്‍ ഡെങ്കിപ്പനി വ്യാപനം തടയാന്‍ സാധിക്കും.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. എല്ലാ വെളളിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയിലെ ഡെങ്കി ഹോട്ട്‌സ്പോട്ടുകള്‍ നഗരസഭ/ പഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍ ചുവടെ
1) പത്തനംതിട്ട നഗരസഭ- 5, 7, 9, 27, 30
2) ഏഴംകുളം – 1, 2, 14
3) കൂടല്‍ – 15, 16
4) കൊക്കാത്തോട് – 13
5) കോന്നി – 16, 17
6) ചിറ്റാര്‍ – 7, 8
7) ഏനാദിമംഗലം – 1, 6
8) വടശ്ശേരിക്കര – 1, 3
9) തണ്ണിത്തോട് – 2, 4, 8, 13
10) മലയാലപ്പുഴ – 9
11) കടമ്പനാട് – 9
12) പളളിക്കല്‍ – 16
13) വല്ലന – 4, 12, 15

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments