Logo Below Image
Sunday, June 29, 2025
Logo Below Image
Homeകേരളംമലപ്പട്ടത്ത് ഞങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ടത്രേ....പേടിച്ചൂന്ന് പിണറായിയോട് പറഞ്ഞേക്ക്'; ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ.

മലപ്പട്ടത്ത് ഞങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ടത്രേ….പേടിച്ചൂന്ന് പിണറായിയോട് പറഞ്ഞേക്ക്’; ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ.

കണ്ണൂർ : മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ്‌-സി.പി.എം സംഘർഷത്തിൽ പ്രവർത്തകർക്കെതിരെ കേസെടുത്തതിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.’മലപ്പട്ടത്ത് ഞങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ടത്രേ; പേടിച്ചൂന്ന് പിണറായിയോട് പറഞ്ഞേക്ക്’ -കെ. സുധാകരൻ എം.പിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

വിളവെടുക്കരുത്’; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയുംഇന്നലെ യൂത്ത് കോൺഗ്രസ്‌ പദയാത്രക്കിടെ മലപ്പട്ടത്തുണ്ടായ സംഘർഷത്തിൽ 50 യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെയും 25 സി.പി.എം പ്രവർത്തകർക്കെതിരെയും മയ്യിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം. മലപ്പട്ടത്ത് അക്രമം അഴിച്ചുവിട്ടത് സി.പി.എമ്മുകാരാണെന്നും, സി.പി.എം അക്രമികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് വിമർശിക്കുന്നു.

സി.പി.എം കോട്ടയായ മലപ്പട്ടത്ത് കോൺഗ്രസിന്‍റെ ഗാന്ധിസ്തൂപം തകർത്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇന്നലെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നേതൃത്വത്തിൽ ജ​നാ​ധി​പത്യ അ​തി​ജീ​വ​ന യാ​ത്ര നടത്തിയത്. കാൽനട ജാഥ സി.​പി.​എം മ​ല​പ്പ​ട്ടം ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫി​സി​നു മു​ന്നി​ലെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ കു​പ്പി​യും ക​ല്ലും പ​ര​സ്പ​രം എ​റി​യു​ക​യാ​യി​രു​ന്നു.ഇ​രു കൂ​ട്ട​രും ഏ​റ്റു​മു​ട്ടാ​നൊ​രു​ങ്ങു​ന്ന​തി​നി​ടെ പൊ​ലീ​സ് ഇ​ട​പെ​ട്ട് പ്ര​വ​ർ​ത്ത​ക​രെ മാ​റ്റി. എ​ന്നാ​ൽ, സ​മ്മേ​ള​നം അ​വ​സാ​നി​ച്ച് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പോ​കാ​നൊ​രു​ങ്ങു​ന്ന​തി​നി​ടെ വീ​ണ്ടും സം​ഘ​ർ​ഷ​മു​ണ്ടാ​യി.

ഇ​തി​ൽ ഒ​രു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന് പ​രി​ക്കേ​റ്റു.അടുവാപ്പുറത്ത് കഴിഞ്ഞയാഴ്ച തകർക്കപ്പെട്ട കോൺഗ്രസിന്‍റെ ഗാന്ധിസ്തൂപം പുനർനിർമാണത്തിനിടെ ഇന്നലെ രാത്രി വീണ്ടും തകർത്തിരുന്നു. സ്തൂപം തകർത്തത് സി.പി.എമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ