എറണാകുളം : എറണാകുളം ജനറൽ ആശുപത്രി. 1700ലേറെ വൻകുടൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. കീഹോൾ ആരംഭിച്ചതിന് ശേഷം 5000ൽപ്പരം ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയകൾ ഇതുവരെ നടന്നു.
1700 ലേറെ വൻകുടൽ ശസ്ത്രക്രിയകൾ, കീഹോൾ ആരംഭിച്ചതിന് ശേഷം 5000ൽപ്പരം ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയകൾ , ഇങ്ങനെ എറണാകുളം ജനറൽ ആശുപത്രി കാൻസർ ശസ്ത്രക്രിയയിൽ കൈവരിച്ചത് അപൂർവ്വ നേട്ടം. അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഉള്ള ആശുപത്രിയിലെ 17 സർജന്മാരുടെയും സ്റ്റാഫിന്റെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷാ പറഞ്ഞു.
പ്രതിമാസം ബൈപാസ് ഉൾപ്പെടെ 400 മുതൽ 600 വരെ ശസ്ത്രക്രിയകളാണ് ഇവിടെ നടക്കുന്നത്. ഒരേദിനം 28 വരെ കീഹോൾ സർജറി നടന്നിട്ടുണ്ട്. ഉദരം, വൻകുടൽ, ഹെർണിയ, പാൻക്രിയാസ്, അന്നനാളം തുടങ്ങിയ ഭാഗങ്ങളിലെ ശസ്ത്രക്രിയകളാണ് കാൻസർ ചികിത്സയിൽ കൂടുതലായി നടന്നത്. ഇതിൽ അന്നനാളം, ഉദരം എന്നിവിടങ്ങളിൽ മാത്രം 600 കീഹോൾ സർജറി നടന്നു. പ്രതിദിനം 3000 രോഗികൾവരെ ചികിത്സയ്ക്കായി എത്തുന്നുണ്ട്. സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രിയായി മാറുകയാണ് എറണാകുളം ജനറൽ ആശുപത്രി.