അടൂർ : യുവകലാസാഹിതിയുടെ സുവർണ്ണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ല കൺവെൻഷനും മെമ്പർഷിപ്പ് വിതരണവും അടൂർ സി പി ഐ ഓഫീസിൽ വെച്ച് നടത്തപ്പെട്ടു .യുവകലാസാഹിതി പത്തനംതിട്ട
ജില്ല പ്രസിഡന്റ് ശ്രീ ലക്ഷ്മി മംഗലത്ത് അധ്യക്ഷൻ ആയിരുന്ന പരിപാടിയിൽ യുവ കലാസാഹിതി സെക്രട്ടറി ശ്രീ തെങ്ങമം ഗോപകുമാർ സ്വാഗതം ആശംസിച്ചു.
സാമൂഹിക പരിവർത്തനം നടത്താൻ സാംസ്‌കാരിക പ്രവർത്തകർക്ക് കഴിയണമെന്ന് യുവകലാസാഹിതി ജനറൽ സെക്രട്ടറി ഡോ ഒ കെ മുരളികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സംസാരിച്ചു. സമൂഹത്തിലെ അനീതിക്കും അക്രമത്തിനും എതിരെ പോരാടാൻ എഴുത്തുകാരൻ വാക്കുകൾ ആണ് ആയുധമാക്കേണ്ടതെന്നും സാംസ്‌കാരിക പ്രവർത്തനം ബഹു മുഖമാണെന്നും അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹം മെമ്പർഷിപ്പ് വിതരണം എഴുത്തുകാരനും നോവലിസ്റ്റുമായ ശ്രീ തുളസിധരൻ ചാങ്ങമണ്ണിലിന് നൽകികൊണ്ട് നിർവഹിച്ചു.
അടൂർ മുനിസിപ്പൽ ഡെപ്യൂട്ടി വൈസ് ചെയർപേഴ്സൺ രാജി ചെറിയാൻ, സ :മുണ്ടപ്പള്ളി തോമസ്, വനിത കലാസാഹിതി ജില്ല സെക്രട്ടറി പത്മിനി അമ്മ, ഇപ്റ്റ പത്തനംതിട്ട പ്രസിഡന്റ് അടൂർ ഹിരണ്യ, ഇപ്റ്റ അടൂർ പ്രസിഡന്റ് ദീപ ആർ, സെക്രട്ടറി ഷാജി തോമസ്, അടൂർ ശശാങ്കൻ, സതീഷ് കുമാർ, പ്രസന്നചന്ദ്രൻപിള്ള, ധന്യ ശങ്കരി, പ്രസന്ന, ബിവിൻ ബി ഭാസ്കർ, തുടങ്ങിയ നിരവധി എഴുത്തുകാരും ഗായകരും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തു.