മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹവന്ദനം.
യേശുക്രിസ്തുവിന്റെ വരവുവരെയും പ്രാത്ഥനയിൽ ജാഗരിക്കുക. ക്രിസ്തുവിൽ അടിയുറച്ചു വിശ്വസിക്കുന്നവർക്ക് ഭയം കൂടാതെ ദൈവത്തെ സ്തുതിക്കുവാൻ സാധിക്കും. സാഹചര്യങ്ങളും, വിധികളും പ്രതികൂലമായാലും വ്യാകുലപ്പെടേണ്ട യേശു പുതു വഴികളെതുറന്നു വിശ്വസിക്കുന്ന ജീവിതങ്ങളെ വിശാലമാക്കും. കാരണം ദൈവം പ്രക്യതിക്ക് അതീതനാകയാൽ ദൈവത്തിന്റെ പ്രവ്യത്തികളെല്ലാം അത്ഭുതമായിരിക്കും.
സങ്കീർത്തനം 31-1
“യഹോവേ ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു. ഞാൻ ഒരു നാളും ലജ്ജിച്ചു പോകരുതേ, നിന്റെ നീതി നിമിത്തം എന്നെ വിടുവിക്കേണമേ ”
ഹൃദയത്തിൽ വസിക്കുന്ന ഈശ്വരനെ ത്യജിച്ചിട്ട് ലോകം മുഴുവൻ രക്ഷയും, ഈശ്വരനെയും തേടി നടക്കുന്ന കാഴ്ചകളാണ് ചുറ്റുപാടും കാണുന്നത്. ഈ ലോക ജീവിതത്തിൽ മനുഷ്യരൊന്നിനും ത്യപ്തരാകാതെ അസമാധാനത്തോടെ ജീവിക്കുകയാണ്.
സദാസമയവും ഹൃദയത്തിൽ നിന്നൊരു പ്രാത്ഥന ആവശ്യമാണ്.
മർക്കോസ് 1-35
“അതികാലത്തു ഇരുട്ടോടെയവൻ എഴുന്നേറ്റു പുറപ്പെട്ടു ഒരു നിർജ്ജന സ്ഥലത്തു ചെന്നു പ്രാത്ഥിച്ചു”
യേശുക്രിസ്തു ദൈവ പുത്രനായിട്ടും ദൈവവുമായിട്ടെപ്പോളും ഒരു കൂട്ടായ്മയുണ്ടായിരുന്നു. നമ്മൾക്കും പ്രാത്ഥനയുടെ മാത്യക കാണിച്ചുതന്നത് യേശുവാണ്.
ലുക്കോസ് 6-12
“ആ കാലത്ത് അവൻ പ്രാത്ഥിക്കേണ്ടതിനു ഒരു മലയിൽ ചെന്നു ദൈവത്തോടുള്ള പ്രാത്ഥനയിൽ രാത്രി കഴിച്ചു. നേരം വെളുത്തപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കെ വിളിച്ചു അവരിൽ പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു, അവർക്ക് അപ്പൊസ്തലന്മാരെന്നും പേർ വിളിച്ചു.”
യേശു പ്രാത്ഥിച്ചു ദൈവത്തോട് ആലോചന ചോദിച്ചതിന് ശേഷം മാത്രമായിരുന്നു പുതിയൊരു തീരുമാനമെടുക്കുന്നത്. ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോളും പ്രാത്ഥിച്ചതിനു ശേഷമായിരുന്നു. പ്രിയരേ നമ്മളായിരിക്കുന്നയിടങ്ങളിൽ നമ്മളാകണം മാത്യക. ദൈവീക കാര്യങ്ങളിൽ ആഗ്രഹം, താല്പര്യം, സ്നേഹം കാണിക്കണം. പ്രതികൂലങ്ങളുടെ നടുവിലും മൗനമായിരുന്നു ദൈവീക പ്രവ്യത്തിയ്ക്കായി സമയം കൊടുക്കണം. പ്രശ്നങ്ങളുടെ മദ്ധ്യേ യേശു പ്രവർത്തിക്കുവാൻ മതിയായവനെന്ന് വിശ്വസിക്കുക. എന്നാൽ പ്രശ്നങ്ങൾ വരുമ്പോൾ മാത്രമല്ല ദിനംപ്രതി കർത്താവുമായി കൂട്ടായ്മ കാണിക്കുക.
ലൂക്കോസ് 22-39
“പിന്നെയവൻ പതിവുപോലെ ഒലിവുമലയ്ക്കു പുറപ്പെട്ടുപോയി, ശിഷ്യന്മാരും അവനെ അനുഗമിച്ചു.ആ സ്ഥലത്തു എത്തിയപ്പോൾ അവൻ അവരോട്, നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ പ്രാത്ഥിപ്പിൻ എന്നുപറഞ്ഞു.”
ജീവിതത്തെക്കുറിച്ചുള്ള ദൈവപദ്ധതി കണ്ടെത്തേണ്ടതിനു ബുദ്ധിമാനായ ഒരുവൻ ഉപദേശത്തിന്റെ പല വാതിലുകൾ തുറക്കുമ്പോൾ വചനത്തിലൂയിടെ ദൈവം തന്റെ ജഞാനമുള്ള ഉപദേശം നൽകും. നമ്മൾ പരീക്ഷയിൽ അകപ്പെടാതിരിക്കണമെന്ന് യേശു ശിഷ്യർക്ക് മുന്നറിയിപ്പ് നൽകുന്നു.
ലൂക്കോസ് 22-46
“നിങ്ങൾ ഉറങ്ങുന്നത് എന്ത്? പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ എഴുന്നേറ്റു പ്രാത്ഥിപ്പിൻ എന്നു പറഞ്ഞു ”
പരിശുദ്ധാത്മാവ് സദാ സമയത്തു കൂടെയുണ്ട് ആ വിശ്വാസത്തിലായിരിക്കണം ജീവിതം. പ്രിയരേ ലോകസുഖങ്ങളെല്ലാം നൊടിനേരത്തെ സന്തോഷം മാത്രമാണ് തരുന്നത്. എന്നാൽ യേശുവിൽ ആശ്രയിക്കുന്നയൊരു വ്യക്തിയ്ക്കു പ്രതീക്ഷയും, പ്രത്യാശയുമുണ്ട്. എന്റെ ജീവിതസാഹചര്യങ്ങളിലൊരു പ്രതീക്ഷയ്ക്കും വകയില്ലാതിരുന്നിട്ടും യേശുവിലുള്ള വിശ്വാസത്തിൽ മാത്രമാണ് ജീവിതം മുന്നോട്ട് പോയത്. പലരേയും ആത്മഹത്യമുനമ്പിൽ നിന്നാണ് യേശു ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റിയ സാക്ഷ്യം നമ്മൾ കേൾക്കാറുണ്ട്. പ്രാത്ഥന ജീവിതത്തെ നിന്ദിക്കുന്നവർക്കും പരിഹസിക്കുന്നവർക്കുമിത് വെറും കെട്ടുകഥകളായി തോന്നമെങ്കിലും നമുക്കിടയിൽ ജീവിക്കുന്ന സാക്ഷികളുണ്ട്. പ്രാത്ഥന കൈവിടാതെ യേശുവിന്റെ കൂടെ ജീവിക്കാം.
വീണ്ടും കാണുന്നവരെയും എല്ലാവരെയും ദൈവം തന്റെ ചിറകിൻ മറവിൽ കാക്കട്ടെ. ആമേൻ..🙏