ചുവന്ന ചീര പോഷകഗുണങ്ങള്‍കൊണ്ട് സമ്പന്നമാണ്. ഇവ പ്രമേഹ രോഗികളുടെ ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. വൈറ്റമിന്‍ എ, സി, ഇ എന്നിവ ചുവന്ന ചീരയില്‍ ധാരാളമുണ്ട്.
ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടില്ല. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ രക്തത്തിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ ചുവന്ന ചീര ഇരുമ്പിന്റെ കലവറയാണ്. ചുവന്ന രക്താണുക്കളുടെ നിര്‍മാണത്തിനും ഹീമോഗ്ലോബിന്റെ പ്രവര്‍ത്തനത്തിനും ഇത് വളരെ അത്യാവശ്യമാണ്.
‘ആന്തോസയാനിന്‍’ എന്ന ഘടകമാണ് ഇവയ്ക്ക് ചുവപ്പ് നിറം നല്‍കുന്നത്. പ്രമേഹ രോഗികളില്‍ മാത്രമല്ല വിളര്‍ച്ച, ത്വക് രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങള്‍, മഞ്ഞപിത്തം ഇവയ്‌ക്കെല്ലാം ചുവന്ന ചീര കഴിക്കുന്നത് രോഗാവസ്ഥ കുറയ്ക്കാന്‍ സഹായിക്കും.
ചില രോഗങ്ങളില്‍ ഔഷധങ്ങള്‍ക്കൊപ്പം ചുവന്ന ചീര കറിയാക്കി കഴിക്കുന്നത് രോഗശമനം എളുപ്പമാക്കാറുണ്ട്. കുടലിലെ അള്‍സര്‍, സോറിയാസിസ് രോഗികള്‍ എന്നിവരില്‍ ചുവന്ന ചീര നല്ല ഫലം തരും. ആര്‍ത്തവരക്തനഷ്ടം മൂലമുള്ള ക്ഷീണം കുറയ്ക്കാന്‍ ചുവന്ന ചീര കറിയാക്കിയോ സമൂലം കഷായമാക്കിയോ കഴിക്കാം.
തൊണ്ടയിലെ കുരുക്കള്‍ ശമിക്കാന്‍ ചുവപ്പന്‍ ചീരയിലകള്‍ ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളം കവിള്‍ക്കൊള്ളാം. ചീരയുടെ ഗുണങ്ങള്‍ പൂര്‍ണമായും ലഭിക്കാന്‍ പാചകത്തിലും പ്രത്യേക ശ്രദ്ധ വേണം. അമിതമായി വേവിക്കുന്നത് ചീരയുടെ ഗുണം കുറയ്ക്കും. സൂപ്പുകളില്‍ ചീരയിലകള്‍ക്ക് അവസാനം ചേര്‍ക്കുന്നതാണ് നല്ലത്. ചീര അടച്ചുവെച്ച് പാകം ചെയ്യുന്നത് പോഷകനഷ്ടം കുറയ്ക്കും.