Logo Below Image
Monday, June 30, 2025
Logo Below Image
Homeകേരളംകോ‍ഴിക്കോട് കാറും ട്രാവലറും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു

കോ‍ഴിക്കോട് കാറും ട്രാവലറും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു

കോ‍ഴിക്കോട് വടകര ദേശീയപാതയിൽ മൂരാട് പാലത്തിനു സമീപം ആയിരുന്നു അപകടം. പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി, മാഹി സ്വദേശി ഷിജിൻലാൽ, കുഞ്ഞിപ്പള്ളി സ്വദേശി രഞ്ജി എന്നിവരാണ് മരിച്ചത്.

കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വടകര രജിസ്ട്രേഷനുള്ള കാറും കർണാടക രജിസ്ട്രേഷനുള്ള ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ചേതമംഗലം സ്വദേശി സത്യന് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്.

പെട്രോൾ പമ്പിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ കാറിൽ അമിത വേഗത്തിലെത്തിയ ടെമ്പോ ട്രാവലർ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. കാർ പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ സമീപത്തെ സഹകരണ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും നാല് പേർ മരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ