Logo Below Image
Friday, April 4, 2025
Logo Below Image
Homeകേരളംകോന്നി സായാഹ്ന വിശ്രമ കേന്ദ്രത്തിൽ പാർക്ക് ലൈറ്റുകൾ മിഴിതുറന്നു

കോന്നി സായാഹ്ന വിശ്രമ കേന്ദ്രത്തിൽ പാർക്ക് ലൈറ്റുകൾ മിഴിതുറന്നു

കോന്നി ഗ്രാമ പഞ്ചായത്ത് വാർഡ് 14 ചൈനാമുക്ക് ഗുരുമന്ദിരം പടി – മഠത്തിൽകാവ് ക്ഷേത്രം റോഡിൽ സ്ഥിതി ചെയ്യുന്ന വയോജന സൗഹൃദ സായാഹ്ന വിശ്രമ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് – ഗ്രാമ പഞ്ചായത്തുമായി നടപ്പിലാക്കുന്ന സംയുക്ത പദ്ധതി പ്രകാരം 525000 രൂപ വകയിരുത്തി സ്ഥാപിച്ച ആധുനിക നിലവാരത്തിലുള്ള പാർക്ക് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.

കഴിഞ്ഞ ഭരണ സമിതിയുടെ കാലഘട്ടത്തിൽ കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്ന പ്രവീൺ പ്ലാവിളയിലിൻ്റെ ആവശ്യപ്രകാരം എൻ എസ് എസ് പത്തനംതിട്ട താലൂക്ക് യൂണിയൻ ഇടപെട്ട് റോഡിന് വീതി കൂട്ടി നൽകുവാൻ സ്ഥലം വിട്ടു നൽകിയതോടുകൂടിയാണ് ഇത്തരത്തിൽ സായാഹ്ന വിശ്രമ കേന്ദ്രം എന്ന ആശയം ഉണ്ടായത്.

മാലിന്യം കുന്നുകൂടി കിടന്നിരുന്ന സ്ഥലം കൂടിയായിരുന്നു ഈ പ്രദേശം. തുടർന്ന് ഗ്രാമ പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് എംഎൽഎ എന്നിവരുടെ ഏകദേശം 38.50 ലക്ഷം രൂപ വകയിരുത്തി വീതി കൂട്ടി റോഡിൻ്റെ വശങ്ങൾ സംരക്ഷണ ഭിത്തി നിർമ്മാണം, കലുങ്ക് നിർമ്മാണം, വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കൽ, കൈവരികൾ സ്ഥാപിക്കൽ, പൂട്ട് കട്ടകൾ പാകൽ, അലങ്കാര പന വെച്ച് പിടിപ്പിക്കൽ, വിശ്രമിക്കുന്നതിനായി കസേരകൾ സ്ഥാപിക്കൽ, വെട്ടത്തിനായി പൊക്കവിളക്ക് സ്ഥാപിക്കൽ എന്നീ പ്രവർത്തികൾ ചെയ്തത്.

തുടർന്ന് വിശ്രമ കേന്ദ്രത്തിൻ്റെ സൗന്ദര്യവത്ക്കരണത്തിൻ്റെ ഭാഗമായിട്ടാണ് ഇപ്പോൾ പാർക്ക് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ബോധവത്ക്കരണ പ്രചരണ ബോർഡും ഫോട്ടോ ഫ്രെയിമും അനുബന്ധമായി സ്ഥാപിക്കും കൂടാതെ കൂടുതൽ സൗന്ദര്യവത്ക്കരണം നടത്തുന്നതിനും ഗ്രാമ പഞ്ചായത്ത് ആലോചനയിലാണ്. വൈകുന്നേരങ്ങളിൽ കുടുംബത്തോടെ ഇവിടേയ്ക്ക് ആളുകൾ എത്തിച്ചേരാറുണ്ട്. അതിരാവിലെ വ്യായാമത്തിൻ്റെ ഭാഗമായി നടക്കുവാൻ എത്തുന്നവരുടെയും പ്രധാന ഇടമായി ഇവിടം മാറി.

ഇരുവശത്തും വയലായതിനാൽ നല്ല കാറ്റ് കിട്ടുന്ന സ്ഥലം കൂടിയാണിവിടം. രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ താവളമായി ഇടയ്ക്ക് മാറുന്നുണ്ടെന്ന് പ്രദേശ വാസികൾക്ക് പരാതിയുണ്ട് പോലീസ് – എക്സൈസ് വകുപ്പുകളുടെ കർശന പരിശോധന ഇവിടെ ഉണ്ടാവണമെന്നാണ് അവരുടെ ആവശ്യം. കൂടി ചേരുവാനുള്ള ഇടങ്ങൾ നഷ്ടപ്പെടുന്ന കാലത്ത് ഇത്തരം പ്രദേശങ്ങൾ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനിസാബു അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം വി. ടി അജോമോൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ.ദേവകുമാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോജി എബ്രഹാം, വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ലതികകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ദീപു, ക്ലർക്ക് മനോജ്, ശ്യാം എസ്. കോന്നി, രവീന്ദ്രനാഥ് നീരേറ്റ്, മോഹനൻ മുല്ലപ്പറമ്പിൽ, പി. കെ മോഹൻ രാജൻ, സന്തോഷ് കുമാർ,ജിഷ്ണു പ്രകാശ്, ശ്രീകുമാരിയമ്മ, അനിൽകുമാർ ചിറ്റിലക്കാട്, രമാ ബാബു, കൃഷ്ണകുമാരി, പുഷ്പരാജൻ, അമ്പിളി കൃഷ്ണകുമാർ, അൻസാരി, ജയകുമാർ, സജി കൊട്ടകുന്ന്, രവി കൊട്ടകുന്ന്, ഉഷരവി, കമലമ്മ,നിഷ വിനീത്, സി.പി. വിക്രമൻ, ഡി.ആനന്ദഭായി, നിഖിൽ നീരേറ്റ്, ജയദേവ് വിക്രം, അമ്പിളി പ്രവീൺ എന്നിവർ പ്രസംഗിച്ചു.

വരും നാളുകളില്‍ ഇവിടെ വിപുലമായ വികസനം സാധ്യമാക്കും എന്ന് ബ്ലോക്ക് മെമ്പര്‍ പ്രവീണ്‍ പ്ലാവിളയില്‍ പറഞ്ഞു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments