എം.ഡി.എം.എ.യും കഞ്ചാവുമായി മൂന്ന് യുവാക്കളെ തിരൂരങ്ങാടി പോലീസ് പിടികൂടി. മൂന്നിയൂർ വെളിമുക്ക് സ്വദേശി കീലിപ്പുറത്ത് മുഹമ്മദ് അഷ്മർ (20), മൂന്നിയൂർ പാറക്കടവ് സ്വദേശികളായ കുട്ടു കടവത്ത് മുഹമ്മദ് ഷാനിബ് (20), മണമ്മൽ മുഷദിഖ് (24) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
മൂന്നിയൂർ മണ്ണട്ടാംപാറയിൽ വെച്ചാണ് ഇവർ പോലീസിന്റെ പിടിയിലായത്. 45 ഗ്രാം എം.ഡി.എം.എ.യും, 30 ഗ്രാം കഞ്ചാവും ഇവരിൽനിന്ന് പോലീസ് പിടിച്ചെടുത്തു. മുഹമ്മദ് അഷ്മർ ഇതിന് മുമ്പും കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്.