Saturday, December 21, 2024
Homeമതംപ്രീതി രാധാകൃഷ്ണൻ ഒരുക്കുന്ന "ബൈബിളിലൂടെ ഒരു യാത്ര" - (95)

പ്രീതി രാധാകൃഷ്ണൻ ഒരുക്കുന്ന “ബൈബിളിലൂടെ ഒരു യാത്ര” – (95)

പ്രീതി രാധാകൃഷ്ണൻ

മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹവന്ദനം.

ദൈവം പുറമെയുള്ള മോടിയല്ല കാണുന്നത്. പ്രിയരേ നിശ്ചയമായി ദൈവം
നമ്മുടെ ഹൃദയങ്ങളെയാണ് കാണുന്നത്. എന്നാൽ പുറമെയുള്ള കാണുന്നയൊരു ലോകത്തിലാണ് നമ്മെയാക്കി വെച്ചിരിക്കുന്നത്. “അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പ് നന്നായിരിക്കണമെന്ന്” പത്രോസിന്റെ ലേഖനത്തിൽ പറയുന്നുണ്ട്
ഒരു വിശ്വാസി ദുരുപദേശകരെ തിരിച്ചറിയേണ്ടത് അനിവാര്യ ഘടകമാണ്.
സാമ്പത്തിക നേട്ടങ്ങൾ ലാക്കാക്കി ജനത്തെ തെറ്റിദ്ധരിപ്പിക്കുകയും, ഉപദേശിക്കുകയു. ചെയ്യുന്നവരെ സൂക്ഷിക്കുക.

1 തീമോഥെയോസ് 6-3,4,5

“നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പത്ദ്യവചനവും ഭക്തിക്കൊത്ത ഉപദേശവും അനുസരിക്കാതെ അന്യഥാ ഉപദേശിക്കുന്നവൻ ഒന്നും തിരിച്ചറിയാതെ തർക്കത്തിന്റെയും വാഗ്വാദത്തിന്റെയും ഭ്രാന്ത് പിടിച്ചു ചീർത്തിരിക്കുന്നു. അവയാൽ അസൂയ, ശണ്ഠ, ദൂഷണം, ദുസ്സംശയം, ദുർബുദ്ധികളും, സത്യ ത്യാഗികളുമായ മനുഷ്യരുടെ വ്യർത്ഥവാദം, എന്നിവ ഉളവാകുന്നു. അവർ ദൈവ ഭക്തി ആദായ സൂത്രമെന്ന് വിചാരിക്കുന്നു ”

വിശ്വാസിയുടെ ക്രിസ്തുവിലുള്ള രക്ഷയുടെ ഉറപ്പിനെയും കർത്താവ് നൽകുന്ന പരിരക്ഷയുടെ ഉറപ്പിനെയും സംശയിപ്പിക്കുന്ന നിലയിൽ ദുരുപദേശകർ പറയും. നിങ്ങളുടെ രക്ഷ ശരിയായ രീതിയിലല്ല, ചിലതുകൂടി ചെയ്താൽ മാത്രമേ പൂർണ്ണ രക്ഷ ലഭിക്കുവെന്ന് പറഞ്ഞു ഉറപ്പില്ലാത്തവരാക്കും. ദുരുപദേശകർ യഥാർത്ഥ സത്യ ദൈവത്തെ മറച്ചു പിടിച്ചു ജഢികമായ ചിന്താഗതികളെ കൊണ്ടുവന്നു മനസ്സിന്റെ ഏകഗ്രത നശിപ്പിക്കും. പിന്നെ ആ വിശ്വാസി ആടിയുലയുന്ന തിരമാലകൾക്ക് സമന്മാരാകും.

2കൊരിന്ത്യർ 11-4

“ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്ക് ലഭിക്കാത്ത വേറൊരു ആത്‍മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കുകയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നത് ആശ്ചര്യം”

ദുരുപദേശങ്ങൾ കേട്ട് സ്നേഹവാനായ യേശുവിനെ മറന്നു, മറ്റെന്തൊക്കെയോ കൂടി ആവശ്യപ്പെടുന്ന ഒരു യേശുവും സുവിശേഷവും ഹൃദയത്തിൽ പതിക്കും.
അങ്ങനെ വിശ്വാസിക്ക് യേശുവുമായിട്ടുള്ള കൂട്ടായ്മ നഷ്ടപ്പെട്ടു അനാവശ്യ കുറ്റബോധത്തിൽ നടക്കുമ്പോൾ സാത്താൻ അവസരം മുതലെടുത്തു ആ വ്യക്തിയുടെ വിശ്വാസത്തെ കളങ്കപ്പെടുത്തും. എന്നാൽ ക്രിസ്തുവിൽ അടിയുറച്ച വ്യക്തി കൃപയുടെയും ക്രൂശിൽ നിവർത്തിച്ച രക്ഷയുടെയും സുവിശേഷം ദൈവ മുൻപിലും സാത്താന് എതിരെയും എതിർത്തു നിൽക്കുവാൻ പ്രാപ്തനാക്കും

ഗലാത്യർ 1-6,7
“ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്ര വേഗത്തിൽ വേറൊരു സുവിശേഷത്തിലേയ്ക്ക് മറിയുന്നതു കൊണ്ട് ഞാൻ ആശ്ചര്യപ്പെടുന്നു. അതു വേറൊരു സുവിശേഷം എന്നല്ല ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചു കളവാൻ ഇച്ഛിക്കുന്നു”

അതിനാൽ പ്രിയരേ ആരെങ്കിലും ഉപദേശങ്ങൾ തരുമ്പോൾ ആത്‍മീക പ്രബോധനമാണോ അതോ, അവരുടെ വചനം അപ്പോതോലികമാണോയെന്ന് വിവേചിക്കുക. എന്തെങ്കിലും കേട്ട് ലഭിച്ച രക്ഷ നഷ്ടപ്പെടാതെ നിത്യതയോളം കരുതാമെന്ന് പറഞ്ഞ രക്ഷകന്റെ ത്യാഗം ഓർക്കണം. പ്രാത്ഥിച്ചു കർത്താവിനോട് ആലോചന ചോദിക്കുന്ന ഒരു വിശ്വാസിയെ പരിശുദ്ധാത്മാവ് സത്യ വഴിയേ നടത്തും.

ഉല്പത്തി 3-22

“യഹോവയായ ദൈവം മനുഷ്യൻ നന്മ തിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു”

ബൈബിളിലുടനീളം വ്യക്തികളെ സാത്താൻ പരീക്ഷിച്ചു ദൈവത്തോടുള്ള ബന്ധത്തിൽ നിന്നു അകറ്റി അവരെ ഭരിക്കാൻ തുടങ്ങി. ആദാമിനെയും, ഹവ്വായേയും ദൈവത്തോടുള്ള നിർമ്മലമായ വിശ്വാസത്തിൽ നിന്നും ആശ്രമത്തിൽ നിന്നും അകറ്റി സാത്താൻ ചതിയിലൂടെ അവരെ ഭരിക്കാൻ തുടങ്ങി. ദൈവ സൃഷ്ടിയായ മനുഷ്യൻ ദുഷ്ട രാജാവായ സാത്താനാൽ ഭരിക്കപ്പെടുവാൻ തുടങ്ങിയതോടെ അവന്റെ രാജ്യത്തിലെ എല്ലാ തിന്മകളും മനുഷ്യൻ അനുഭവിക്കാൻ തുടങ്ങി, അതുപോലെയാണ് ദുരുപദേശകരുമായ വിശ്വാസികളും, ശ്രുശ്രുഷകരും അങ്ങനെയാണ്.

ക്രിസ്തു ഹൃദയത്തിൽ വരുമ്പോൾ നാം സാത്താന്റെ രാജ്യത്തിൽ നിന്നു ദൈവ രാജ്യത്തിൽ പ്രവേശിച്ചു കഴിഞ്ഞു. ദൈവാത്മാവിനാൽ ഭരിക്കപ്പെടുന്ന നടത്തപ്പെടുന്ന അവസ്ഥയാണ് ദൈവരാജ്യം. പ്രിയരേ ദൈവത്തിന്റെ കരുണയും കൂട്ടും കാവലും എപ്പോളും എല്ലാവരുടെയും കൂടെയിരിക്കട്ടെ. വീണ്ടും കാണും വരെയും എല്ലാവരെയും കർത്താവിന്റെ കൃപയിൽ നടത്തട്ടെ. ആമേൻ

പ്രീതി രാധാകൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments