വിവിധ പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ച് റെയിൽവേ.
കോട്ടയം, ആലപ്പുഴ പാതകളിൽ ഓടുന്ന റേക്ക് ഷെയർ ചെയ്യുന്ന ട്രെയിനുകളുടെ കോച്ചുകളിൽ വർധനയുണ്ട്. നിലവിൽ 12 കോച്ചുകളിൽ നിന്ന് 14 കോച്ചുകളായാണു വർധന. ഒരു ജനറൽ കോച്ചും ഒരു ചെയർ കാർ കോച്ചുമാണു വർധിപ്പിച്ചത്.
കോച്ചുകൾ വർധിക്കുന്ന ട്രെയിനുകൾ
1. 16366 നാഗർകോവിൽ കോട്ടയം എക്സ്സ് (20 മുതൽ)
2. 16326/16325 കോട്ടയം- നി ലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് (21 മുതൽ)
3. 56311 കോട്ടയം- കൊല്ലം പാസഞ്ചർ (22 മുതൽ)
4. 56302/56301 ആലപ്പുഴ- കൊല്ലം പാസഞ്ചർ
5. 56307/56308 കൊല്ലം- തിരുവനന്തപുരം സെൻട്രൽ- നാഗർ കോവിൽ പാസഞ്ചർ