Logo Below Image
Saturday, June 28, 2025
Logo Below Image
Homeകേരളംഫുട്ബോൾ കളിക്കിടെ തർക്കം; പരിഹരിക്കാനെത്തിയ പതിനേഴുകാരന് നേരെ മർദ്ദനം, തലയോട്ടിക്ക് ഗുരുതര പരിക്ക്.

ഫുട്ബോൾ കളിക്കിടെ തർക്കം; പരിഹരിക്കാനെത്തിയ പതിനേഴുകാരന് നേരെ മർദ്ദനം, തലയോട്ടിക്ക് ഗുരുതര പരിക്ക്.

പാലക്കാട്: പാലക്കാട് ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കാൻ ഇടപെട്ട 17കാരന് നേരെ ആക്രമണം. പാലക്കാട് പട്ടാമ്പി കൊടലൂർ സ്വദേശി കെ ടി ഹഫീസിന്റെ തലയ്ക്കാണ് പരിക്കേറ്റത്. തലയോട്ടിക്ക് ക്ഷതമേറ്റ 17കാരൻ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ.

കഴിഞ്ഞ ദിവസം പട്ടാമ്പി കൽപക സെൻ്ററിലായിരുന്നു സംഭവം. കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെ 15 പേരടങ്ങുന്ന സംഘം ആയുധമുപയോഗിച്ച് കുട്ടിയെ മർദിച്ചതായാണ് പരാതി.

അതേസമയം കുട്ടിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് ഹഫീസിൻ്റെ കുടുംബത്തിന്റെ ആരോപണം.എന്നാൽ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പട്ടാമ്പി പൊലീസ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ