തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് അപകടങ്ങളിലായി മൂന്ന് പേർ മരിച്ചു. സ്കൂട്ടർ മിനി ലോറിയിൽ ഇടിച്ചും ബൈക്ക് മതിലിടിച്ചുമാണ് അപകടമുണ്ടായത്. മിനി ലോറിയിലിടിച്ചായിരുന്നു സ്കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചത്.പെരുമ്പഴുതൂർ സ്വദേശികളായ അഖിൽ (22) , സാമുവൽ (22)എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. 19 കാരനായ അഭിന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് മതിലിലിൽ ഇടിച്ചാണ് ഒരാള്‍ മരിച്ചത്. ബൈക്ക് യാത്രികനായ മനോജ് (26) ആണ് മരിച്ചത്.