ബാംഗ്ലൂർ —കര്‍ണാടകയിലെ അങ്കോള ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. ഗംഗാവാലി നദിയില്‍ മണ്ണടിഞ്ഞ സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചത്.കഴിഞ്ഞദിവസം ഷിരൂരില്‍ സൈന്യം തിരച്ചില്‍ നടത്തിയെങ്കിലും അര്‍ജുനേയും ലോറിയെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ശക്തികൂടിയ റഡാര്‍ എത്തിച്ചാണ് ഇന്ന് തിരച്ചില്‍. ബംഗളൂരുവില്‍ നിന്നാണ് റഡാര്‍ എത്തിച്ചത്. എട്ട് മീറ്റര്‍ ആഴത്തില്‍ കരയില്‍ പരിശോധന നടത്താം. ചൊവ്വാഴ്ച രാവില എട്ടരയ്ക്ക് അങ്കോളയ്ക്ക് സമീപം ഷിരൂരില്‍ അര്‍ജുന്‍ ഓടിച്ച ലോറി മണ്ണിടിച്ചിലില്‍ അകപ്പെട്ടത്.
25 അടിയിലേറെ ആഴമുള്ള ഗംഗാവാലി പുഴയിലേക്ക് ലോറിയും മണ്ണിനൊപ്പം വീഴാനുള്ള സാധ്യത ചില ചൂണ്ടിക്കാട്ടുന്നുണ്ട്. റഡാര്‍ സിഗ്നല്‍ വെള്ളത്തില്‍ പ്രവര്‍ത്തിക്കാത്തിനാല്‍ കുഴിബോംബുകള്‍ കണ്ടെത്താനുപയോഗിക്കുന്ന ഉപകരണങ്ങളടക്കം എത്തിക്കാനാണ് സൈന്യത്തിന്റെ ശ്രമം.