Wednesday, June 17, 2026
Homeഇന്ത്യഷിരൂർ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു

ഷിരൂർ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു

ബാംഗ്ലൂർ —കര്‍ണാടകയിലെ അങ്കോള ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ    മലയാളി അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. ഗംഗാവാലി നദിയില്‍ മണ്ണടിഞ്ഞ സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചത്.കഴിഞ്ഞദിവസം ഷിരൂരില്‍ സൈന്യം തിരച്ചില്‍ നടത്തിയെങ്കിലും അര്‍ജുനേയും ലോറിയെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ശക്തികൂടിയ റഡാര്‍ എത്തിച്ചാണ് ഇന്ന് തിരച്ചില്‍. ബംഗളൂരുവില്‍ നിന്നാണ് റഡാര്‍ എത്തിച്ചത്. എട്ട് മീറ്റര്‍ ആഴത്തില്‍ കരയില്‍ പരിശോധന നടത്താം. ചൊവ്വാഴ്ച രാവില എട്ടരയ്ക്ക് അങ്കോളയ്ക്ക് സമീപം ഷിരൂരില്‍ അര്‍ജുന്‍ ഓടിച്ച ലോറി മണ്ണിടിച്ചിലില്‍ അകപ്പെട്ടത്.

25 അടിയിലേറെ ആഴമുള്ള ഗംഗാവാലി പുഴയിലേക്ക് ലോറിയും മണ്ണിനൊപ്പം വീഴാനുള്ള സാധ്യത ചില ചൂണ്ടിക്കാട്ടുന്നുണ്ട്. റഡാര്‍ സിഗ്നല്‍ വെള്ളത്തില്‍ പ്രവര്‍ത്തിക്കാത്തിനാല്‍ കുഴിബോംബുകള്‍ കണ്ടെത്താനുപയോഗിക്കുന്ന ഉപകരണങ്ങളടക്കം എത്തിക്കാനാണ് സൈന്യത്തിന്റെ ശ്രമം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com