Wednesday, December 4, 2024
Homeഇന്ത്യനടി സായിപല്ലവിക്കെതിരെ സൈബറാക്രമണം

നടി സായിപല്ലവിക്കെതിരെ സൈബറാക്രമണം

2022ൽ പുറത്തിറങ്ങിയ വിരാടപർവ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടി നൽകിയ അഭിമുഖത്തിൽ സൈന്യത്തെ അധിക്ഷേപിച്ചെന്ന് പറഞ്ഞാണ് തീവ്രവലതുപക്ഷ ഹാൻഡിലുകളിൽ നിന്ന് ആക്രമണങ്ങൾ നടത്തുന്നത്. മറ്റന്നാൾ റിലീസ് ചെയ്യുന്ന സായിപല്ലവി ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്ന അമരൻ എന്ന സിനിമ ബഹിഷ്കരിക്കണം എന്ന ആഹ്വാനവും ഇവർ നടത്തുന്നുണ്ട്.

ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ജനങ്ങളെ ഭീകരരായാണ് കാണുന്നതെന്നും പാക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നും പറയുന്ന ഇന്റർവ്യൂവിലെ ഭാഗം കട്ട് ചെയ്താണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഏതുതരത്തിലുള്ള അക്രമവും തനിക്ക്‌ ശരിയായി തോന്നുന്നില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അക്രമമല്ല മാർഗമെന്നും സായ് പല്ലവി അഭിമുഖത്തിൽ പറയുന്നുണ്ട്. നടി നക്‌സെൈലറ്റായി വേഷമിട്ട് വിരാടപർവ്വംഎന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലെ ഭാഗങ്ങളാണ് സൈബറാക്രമണത്തിന് കാരണം.

നിതീഷ്‌ തിവാരിയുടെ ‘രാമായണ” സിനിമയിൽ നടി സീതയായി വേഷമിടുന്നുണ്ട്. ഇതിൽ നിന്ന് സായി പല്ലവിയെ ഒഴിവാക്കാനും സംഘപരിവാർ ഹാൻഡിലുകൾ ആവശ്യപ്പെടുന്നുണ്ട്.

മുമ്പും സമാനമായ രീതിയിൽ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം നടി നേരിട്ടിരുന്നു. അന്ന് ഒരു തെലുങ്ക് ചാനലിൽ നൽകിയ അഭിമുഖത്തിൽ കശ്മീരി പണ്ഡിറ്റുകളുടെ നേരെ നടന്ന ക്രൂരകൃത്യങ്ങള്‍ തന്നെ വളരെയധികം അസ്വസ്ഥയാക്കുന്നു,

മുസ്ലീം സമുദായത്തില്‍പ്പെട്ടവർക്കെതിരെ നടക്കുന്ന ആൾക്കൂട്ട അക്രമങ്ങൾ തന്നെ അസ്വസ്ഥയാക്കുന്നു, നമ്മുടെ സമൂഹത്തിലെ എല്ലാതലത്തിലുമുള്ള ഹിംസാത്മകതകളും അവസാനിപ്പിക്കണം എന്ന് നടി ആഭിപ്രായമായിരുന്നു സംഘപരിവാറിനെ ചൊടിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments