ആവശ്യമുള്ള ചേരുവകകൾ
ചിക്കൻ ഒരെണ്ണം വലിയ കഷ്ണങ്ങൾ ആക്കിയത്
വലിയ ഒരു കഷ്ണം ഇഞ്ചി
വെളുത്തുള്ളി ഒരു തൊടം
ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചെടുക്കുക
സവാള കാൽക്കിലോ ചെറുതായ് അരിഞ്ഞത്
ഗരം മസാല ഒരു സ്പൂൺ
മഞ്ഞൾപ്പൊടി അരസ്പൂൺ
ഒരു ചെറുനാരങ്ങ നീര്
മല്ലിയില കുറച്ച്
വേപ്പില രണ്ടിതൾ
മുളകുപൊടി രണ്ടു സ്പൂൺ
പച്ചമുളക് രണ്ടായി പിളർന്നത് മൂന്നെണ്ണം
എണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
സോയ സോസ് അര സ്പൂൺ
പാകം ചെയ്യുന്ന വിധം
ചട്ടിയിൽ എണ്ണ ഒഴിച്ച് അതിലേക്ക് സവാള അരിഞ്ഞത് ഇട്ടു നന്നായി വഴറ്റണം
അതിലേക്ക് ഇഞ്ചി പച്ചമുളക് വെളുത്തുള്ളി വേപ്പില എന്നിവ ഇട്ട് വഴറ്റുക നന്നായ് വഴറ്റി കഴിയുമ്പോൾ മുളക് പൊടി, മഞ്ഞൾപ്പൊടി, ഗരംമസാല, ഉപ്പ് എന്നിവയിട്ടു വീണ്ടും വഴറ്റുക .നല്ല ബ്രൗൺ നിറമാകുമ്പോൾ ചിക്കൻ ഇട്ടു നന്നായ് ഇളക്കുക സോയ സോസ് നാരങ്ങ നീര് ഇട്ട് വീണ്ടും ഇളക്കുക.
കോഴിയിൽ മസാല നന്നായ് പിടിച്ചു കഴിയുമ്പോൾ ഒരു കപ്പു വെള്ളം ഒഴിച്ചു വേവാൻ വെയ്ക്കുക ചട്ടി മൂടി വെച്ച് അഞ്ചു മിനിറ്റു കഴിഞ്ഞു ഒന്നൂടെ ഇളക്കി യോജിപ്പിക്കുക ചിക്കൻ വെന്തതിനു ശേഷം ഇറക്കി വെച്ച് മലയില വിതറി മൂടി വെയ്ക്കുക. വെള്ളം വറ്റിച്ചെടുക്കുക