വിണ്ണിലെ താരങ്ങൾ
സാക്ഷിയായി
മണ്ണിൽ പിറന്നിതു
ദൈവപുത്രൻ
കാലിത്തൊഴുത്തിലോ
ജാതനായി
കാണായലോകത്തിന്നാത്മ
നാഥൻ.
കാരുണ്യമേകിയിന്നേവർക്കുമാ
യ്
കയ്പുനീരെന്നുമേ പാനം
ചെയ്തു
സത്യസ്വരൂപനായെത്തിയിന്നു
മർത്ത്യനരുളുന്നു സ്നേഹ
മന്ത്രം.
ത്യാഗത്തിൻ
മൂർത്തിയായെന്നുമെന്നും
താതനായീടുന്നിതേവർക്കുമേ
ശാന്തസ്വരൂപനേ നീയിന്നീ
മക്കൾക്കു
ശാന്തിയതേകി അനുഗ്രഹിക്കൂ.