തിരുവനന്തപുരം: കൊച്ചിയില്‍ നടക്കാനിരിക്കുന്ന ആർ.എസ്.എസ് പരിപാടി ബഹിഷ്കരിച്ച് ബി.ജെ.പി. ‘ലക്ഷ്യ 2024’ എന്ന സോഷ്യല്‍ മീഡിയ കോണ്‍ഫ്ലുവൻസാണ് ബഹിഷ്കരിച്ചത്.
പരിപാടിയില്‍ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ പങ്കെടുക്കുന്നതു കൊണ്ടാണ് ബി.ജെ.പിയുടെ ബഹിഷ്കരണം. ഷാജൻ സ്‌കറിയ പാർട്ടിയെ പരിഹസിച്ച് പോസ്റ്റിടുന്നയാളാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് ബി.ജെ.പി നിലപാട്. ആർ.എസ്.എസ് പ്രചാർ വിഭാഗമായ വിശ്വസംവാദ കേന്ദ്രമാണ് പരിപാടി നടത്തുന്നത്.
— – – – –