Tuesday, December 24, 2024
Homeനാട്ടുവാർത്തഗോത്ര സംസ്കൃതിയില്‍ വിളങ്ങി കല്ലേലിക്കാവില്‍ കൗള ഗണപതി പൂജ

ഗോത്ര സംസ്കൃതിയില്‍ വിളങ്ങി കല്ലേലിക്കാവില്‍ കൗള ഗണപതി പൂജ

ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ കൗള ആചാര സ്തുതിയോടെ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ വിനായക ചതുര്‍ഥി ദിനത്തില്‍ നടക്കുന്ന വിശേഷാല്‍ കല്ലേലി കൗള ഗണപതി പൂജ നടന്നു .

നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന കൗള ആചാര അനുഷ്ടാനങ്ങളില്‍ അധിഷ്ഠിതമായ പൂജയാണ് കൗള പൂജ , കല്ലേലിക്കാവിലെ ഗണപതി കൗള ഗണപതി സങ്കല്‍പത്തില്‍ ഉള്ളതായതിനാല്‍ കരി ഗണപതിയ്ക്ക് ആണ് പ്രാമുഖ്യം നല്‍കി പൂജകള്‍ ചെയ്തത്

രാവിലെ 5 മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി താംബൂല സമര്‍പ്പണം രാവിലെ 8.30 ന് ഉപ സ്വരൂപ പൂജകള്‍ , വാനര ഊട്ട് ,മീനൂട്ട് ,കല്ലേലി അപ്പൂപ്പന്‍ പൂജ കല്ലേലി അമ്മൂമ്മ പൂജ തുടര്‍ന്ന് നിത്യ അന്നദാനം സമര്‍പ്പിച്ചു .

രാവിലെ 10 മണിയ്ക്ക് കല്ലേലി കൗള ഗണപതി പൂജ നടന്നു . പഴവര്‍ഗ്ഗങ്ങളും കരിക്കും കരിമ്പും വിള വര്‍ഗങ്ങളും കറുകപുല്ലും മധുര പലഹാരങ്ങളും, കാട്ടു വിഭവങ്ങളും സമര്‍പ്പിച്ചു പൂജകള്‍ അര്‍പ്പിച്ചു . തുടര്‍ന്ന് മൂര്‍ത്തി പൂജ ,പാണ്ടി ഊരാളി അപ്പൂപ്പന്‍ പൂജ ,999 മലയ്ക്ക് പൂജകള്‍ എന്നിവ സമര്‍പ്പിച്ചു .പൂജകള്‍ക്ക് വിനീത് ഊരാളി കാര്‍മ്മികത്വം വഹിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments