Saturday, November 23, 2024
Homeഅമേരിക്കനാൽപ്പത്തി മൂന്നാമത് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് നവംബർ ആറിന് തുടക്കം.

നാൽപ്പത്തി മൂന്നാമത് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് നവംബർ ആറിന് തുടക്കം.

റിപ്പോർട്ടർ, രവി കൊമ്മേരി. യുഎഇ,

ഷാർജ: 2024 നവംബർ 6 മുതൽ 17 വരെ ഷാർജ എക്സ്പോ സെൻ്ററിൽ ഈ വർഷത്തെ അന്താരാഷ്ട്ര പുസ്തകമേള നടത്താൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. ഇന്ത്യയുൾപ്പടെ 112 രാജ്യങ്ങളിൽ നിന്നായി 2522 പ്രസാധകർ പങ്കെടുക്കുമെന്ന് പുസ്തകമേളയുടെ സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അമരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കവി റഫീഖ് അഹമ്മദ് ഈ വർഷത്തെ പുസ്തകോത്സവത്തിൽ മലയാളികളെ പ്രതിനിധീകരിച്ച് പ്രത്യേക ക്ഷണിതാവായി എത്തുന്നു.

” ഇത് ഒരു പുസ്തകത്തിൽ നിന്ന് ആരംഭിക്കുന്നു ” എന്ന സന്ദേശമുയർത്തിപ്പിടിച്ചാണ് ഈ വർഷത്തെ പുസ്തകോത്സവം നവംബർ ആറിന് കൊടിയേറാൻ പോകുന്നത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ആറ് ഭാഷകളിൽ നടത്തുന്ന കവിയരങ്ങിൽ മലയാളത്തെ പ്രതിനിധീകരിച്ചാണ് കവി റഫീഖ് അഹമ്മദ് എത്തുന്നത്. കൂടാതെ ഫോളിവുഡ് താരം ഹുമ ഖുറൈഷിയും ഈ വർഷം മുഖ്യാതിഥിയായി എത്തുമെന്നും അധികൃതർ പറഞ്ഞു.

ആയിരത്തി മുന്നൂറ്റി അൻപത്തി ഏഴ് സാംസ്ക്കാരികപരിപാടികളാണ് ഈ വർഷം നടക്കാൻ പോകുന്നത്. അറുപത്തിമൂന്ന് രാജ്യങ്ങളിലെ 250 അതിഥികൾ പങ്കെടുക്കുന്ന മേളയ്ക്ക് മുന്നോടിയായി നടക്കുന്ന പ്രസാധക സമ്മേളനത്തിൽ അൻപത്തിരണ്ട് പ്രസാധകരാണ് ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്നത്. എസ്‌ബിഎ ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ എസ്‌ബിഎ സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേരിയെകൂടാതെ, യുഎഇ യിലെ മൊറോക്കോ രാജ്യത്തിൻ്റെ അംബാസഡർ ഡോ. അഹമ്മദ് എൽ താസി, ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് ഹസൻ ഖലാഫ്, എസ്ഐബിഎഫ് ജനറൽ കോർഡിനേറ്റർ ഖൗല അൽ മുജൈനി, ഷാർജ രാജ്യാന്തര പുസ്തകമേളയുടെ പ്രൊഫഷണൽ കോൺഫറൻസുകളുടെ ജനറൽ കോർഡിനേറ്റർ മൻസൂർ അൽ ഹസ്സനി എന്നിവരും പങ്കെടുത്തു

റിപ്പോർട്ടർ,
രവി കൊമ്മേരി. യുഎഇ,

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments