Saturday, March 14, 2026
Homeഅമേരിക്കജോസഫ് കാഞ്ഞമല വൈസ്‌മെൻ ഇന്റർനാഷണൽ യൂ.എസ്. ഏരിയാ പ്രസിഡന്റ്

ജോസഫ് കാഞ്ഞമല വൈസ്‌മെൻ ഇന്റർനാഷണൽ യൂ.എസ്. ഏരിയാ പ്രസിഡന്റ്

-ഷോളി കുമ്പിളുവേലി

ന്യൂയോർക്ക് : വൈസ്മെൻ ഇന്റർനാഷണൽ യൂ.എസ്. ഏരിയ പ്രസിഡണ്ടായി മലയാളിയായ ജോസഫ് കാഞ്ഞമല (ന്യൂയോർക്ക്) തെരഞ്ഞെടുക്കപ്പെട്ടു. മറ്റുഭാരവാഹികളയായി നാൻസി ലിബി (ലോസ് ആഞ്ചലസ്‌)- ഏരിയ സെക്രട്ടറി, ഡേവിഡ് വർക്മാൻ (ബോസ്റ്റൺ)- ഏരിയ ട്രഷറർ എന്നിവരെയും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളുടെ സ്‌ഥാനാരോഹണം ജൂൺ 29 ഞായറാഴ്ച ലോങ്ങ് അയലണ്ടിൽ നടക്കുന്ന വൈസ് മെൻ നോർത്ത് അറ്റ്ലാൻറ്റിക് റീജിയണൽ കൺവെൻഷനിൽ വച്ച് നടക്കുന്നതാണ്. സ്‌ഥാനാരോഹണ ചടങ്ങുകൾക്ക് നിലവിലെ ഏരിയാ പ്രസിഡന്റ ഡഗ്ലസ് ജോൺസ് നേതൃത്വം നൽകും.

1922 -ൽ അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ ടോളിഡോ എന്ന ഗ്രാമത്തിൽ ജസ്റ്റിസ് പോൾ വില്യം അലക്സാണ്ടർ സ്‌ഥാപിച്ച നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ ആണ് ഇന്ന് ലോകത്തു തൊണ്ണൂറു രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വൈസ്മെൻ ക്ലബ്. കുടുംബ സൗഹൃദങ്ങളിലും ജീവകാര്യണ്യ പ്രവർത്തനങ്ങളിലും ഊന്നൽ നൽകുന്ന വൈസ് മെൻ, പ്രവർത്തന മികവിനായി ലോകത്തു എട്ടു ഏരിയകളായി തിരിച്ചിരിക്കുന്നു. അതിൽ ശക്തമായ ഏരിയകളിലൊന്നാണ് അമേരിക്ക. സ്വിസ്സ്ർലാൻഡിലെ ജനീവയിലാണ് വൈസ്മെൻ ഇന്റർനാഷണലിന്റെ ഹെഡ്ക്വാർട്ടേഴ്‌സ് സ്‌ഥിതി ചെയ്യുന്നത്.

അമേരിക്കൻ ഏരിയയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ് കാഞ്ഞമല, വൈസ്‌മെൻ ഇന്റർനാഷനലിൻറെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന പതിനഞ്ചു പേരടങ്ങുന്ന അസ്സംബ്ലിയിലെ അംഗമാണ്. അടുത്ത അസംബ്ലി ഈ വർഷം ജൂലൈ 27 മുതൽ ഓഗസ്റ്റ് 1 വരെ ജപ്പാനിൽ ആണ് കൂടുന്നത്. 2016 ൽ ന്യൂയോർക്കിലെ വെസ്റ്ചെസ്റ്ററിൽ സുഹൃത്തുക്കളോട് ചേർന്ന് പുതിയ ക്ലബ് സ്‌ഥാപിച്ചു, “ചാർട്ടർ” പ്രസിഡന്റായി വൈസ്‌മെൻ ഇന്റർനാഷണലിൽ പ്രവർത്തനം ആരംഭിച്ച ജോസഫ് കാഞ്ഞമല, 2019 മുതൽ രണ്ടു വർഷം വൈസ്‌മെൻ ക്ലബ്ബിൻറെ നോർത്ത് അറ്റ്ലാന്റിക് റീജിയന്റെ “റീജിയണൽ ഡയറക്ടറായും” സേവനം ചെയ്തു. ഇതിനോടകം വൈസ്‌മെൻ ഇന്റർനാഷനലിൻറെ വിവിധ ഉത്തരവാദിത്തങ്ങൾ വഹിച്ചുട്ടുള്ള കാഞ്ഞമല, മികച്ചൊരു സംഘാടകൻ കൂടിയാണ്. സിറോ മലബാർ കാത്തോലിക് കോൺഗ്രസ് ചിക്കാഗോ രൂപത

ജനറൽ സെക്രട്ടറിയായും, ചിക്കാഗോ രൂപത പാസ്റ്ററൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം വിവിധ ജീവ കാരുണ്യ പദ്ധതികളുടേയും ഭാഗമായി പ്രവർത്തിക്കുന്നു. സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടൻറ് (സി.പി.എ) ആയ ജോസഫ് കാഞ്ഞമല, ക്ലെവ്‌ലാൻഡ് ആസ്‌ഥാനമായ, അമേരിക്കയിലെ ഏഴ് വലിയ അക്കൗണ്ടിംഗ് ആൻഡ് കാൾസൾട്ടിങ് ഫേമുകളിൽ ഒന്നായ “CBIZ” യുടെ മാനേജിങ് ഡയറക്ടറും പാർട്ണറും ആണ്. ഗ്രേസിയാണ് ഭാര്യ. ജെസ്സിക്ക , ജസ്റ്റിൻ എന്നിവർ മക്കളും. നാട്ടിൽ ഇടുക്കി കമ്പിളികണ്ടം സ്വദേശിയാണ്.

-ഷോളി കുമ്പിളുവേലി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com